Latest News
പാക് സ്വദേശിനിയായ ഖമർ മൊഹ്സിൻ ഷെയ്ഖ് പ്രധാനമന്ത്രിക്ക് രാഖി കെട്ടാൻ ന്യൂഡൽഹിലെത്തും
നരേന്ദ്ര മോദിയുടെ രാഖി സഹോദരിയാണ് പാക് സ്വദേശിനിയായ ഖമർ മൊഹ്സിൻ ഷെയ്ഖ് അറിയപ്പെടുന്നത്. ഈ രക്ഷാ ബന്ധനോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് രാഖി കെട്ടാൻ ഖമർ മൊഹ്സിൻ ഷെയ്ഖ് ന്യൂഡൽഹിലെത്തും. ഖമർ മൊഹ്സിൻ ഷെയ്ഖ് എന്ന പാക് സ്വദേശിനി നരേന്ദ്ര മോദിക്ക് രാഖി കെട്ടാന്‍ തുടങ്ങിയിട്ട് മുപ്പതോളം വർഷങ്ങൾ പിന്നിടുന്നു. ഇത്തവണ സ്വന്തമായി തയ്യാറാക്കിയ രാഖിയുമായാണ് ഖമർ മൊഹ്സിൻ ഷെയ്ഖിന്റെ വരവ്. പാക്കിസ്ഥാന്‍ സ്വദേശിനിയായ മൊഹ്സിൻ വിവാഹശേഷമാണ് ഗുജറാത്തിൽ എത്തുന്നത്.
‘ഞാൻ അദ്ദേഹത്തിനു വേണ്ടി പ്രത്യേകമായി ചുവന്ന നിറത്തിലുള്ള ഒരു രാഖി ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ തന്നെയാണ് രാഖി ഉണ്ടാക്കിയത്. ചുവപ്പ് നിറം ശക്തിയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു. അതുപോലെ സംഭവിച്ചു. രാഖി കെട്ടുമ്പോഴെല്ലാം അദ്ദേഹം പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം ഞാൻ പ്രകടിപ്പിക്കാറുണ്ടായിരുന്നു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം നിറവേറ്റും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇപ്പോൾ പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തിന് വേണ്ടി സ്തുത്യർഹമായ പ്രവർത്തനമാണ് മോദി കാഴ്ച വെച്ച് വരുന്നത്.’ ഖമർ പറഞ്ഞു.
‘ഇത്തവണ അദ്ദേഹത്തിന് കൃഷിയെക്കുറിച്ചുള്ള ഒരു പുസ്തകവും ഞാൻ സമ്മാനിക്കും. അദ്ദേഹം വായന ഇഷ്ടപ്പെടുന്നയാൾ ആണ്. കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി, കോവിഡ് കാരണം എനിക്ക് അദ്ദേഹത്തിന് രാഖി കെട്ടാൻ പോകാൻ ആയില്ല. എന്നാൽ ഇത്തവണ ഞാൻ അദ്ദേഹത്തെ നേരിട്ട് കാണും’ ഖമർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കഴിഞ്ഞ വർഷം പ്രധാനമന്ത്രിക്ക് ഖമർ രക്ഷാബന്ധൻ ആശംസകൾ അയക്കുകയായിരുന്നു.. കോവിഡ് സാഹചര്യങ്ങൾ മൂലമാണ് നേരിട്ട് കാണാനാകാഞ്ഞത്. ഈ വർഷം രക്ഷാബന്ധൻ ദിനത്തിൽ അദ്ദേഹത്തെ കാണാൻ താൻ കാത്തിരിക്കുകയാണെന്ന് ഖമർ മൊഹ്സിൻ ഷെയ്ഖ് പറഞ്ഞു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചു പറഞ്ഞ ഖമർ ‘നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന് അതിനുള്ള കഴിവുകൾ ഉണ്ട്. വീണ്ടും വീണ്ടും അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’, എന്നാണ് പ്രതികരിച്ചത്.
രക്ഷാബന്ധൻ ദിനത്തിൽ, സഹോദരിമാർ തങ്ങളുടെ സഹോദരൻമാരുടെ കൈത്തണ്ടയിൽ രാഖി കെട്ടി അവരുടെ ഐശ്വര്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കും. ശ്രാവണ മാസത്തിലെ അവസാന ദിവസമാണ് രക്ഷാബന്ധൻ ആഘോഷിക്കുക. ഇത് സാധാരണയായി ഓഗസ്റ്റ് മാസമായിരിക്കും. മനോഹരമായ രാഖികൾ കെട്ടുക, വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളും സമ്മാനങ്ങളും കൈമാറുക, പൂജ എന്നീ ആചാരങ്ങളൊക്കെയാണ് രക്ഷാബന്ധൻ ദിവസത്തോടനുബന്ധിച്ച് നടക്കുക. ഹൈന്ദവ വിശ്വാസികൾ വളരെ പവിത്രമായി കൊണ്ടാടുന്ന ഒരു ആഘോഷ ദിനമാണ് രക്ഷാബന്ധൻ.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

