Latest News

ചന്ദ്രയാൻ -3 ന്റെ വിജയത്തിൽ ഇന്ത്യയെ പ്രശംസിച്ച് പാക് മാധ്യമങ്ങൾ

Published

on

ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ദൗത്യത്തിനെ പ്രശംസിക്കുകയാണ് ലോക രാജ്യങ്ങൾ. ചന്ദ്രനിലെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ഇന്ത്യയുടെയും ഐഎസ്ആർഒയുടെയും പരിശ്രമങ്ങളെ ആഗോള മാധ്യമങ്ങളെല്ലാം പ്രകീർത്തിച്ചു വരുകയാണ്. എന്തിനും ഏതിനും എന്ന് നോക്കാതെ ഇന്ത്യയെ വിമർശിക്കുന്ന പാകിസ്ഥാൻ മാധ്യമങ്ങൾ പോലും ഇന്ത്യയെ അഭിനന്ദിക്കുന്നു എന്നതാണ് ശ്രദ്ധേയം. പാകിസ്ഥാനിലെ രണ്ട് വാർത്താ അവതാരകർ ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇന്ത്യയെ അഭിനന്ദിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി വരുന്നത്.

വാർത്താ അവതാരകർ ഹിന്ദിയിൽ പറയുന്നത് ഇങ്ങനെയാണ്. ‘ഇന്ത്യ ചന്ദ്രനിൽ എത്തി. നമ്മൾ നമ്മുടെ സ്വന്തം വ്യവസ്ഥിതിയിൽ കുടുങ്ങി പരസ്പരം പോരടിക്കുകയാണ്. നമുക്ക് നമ്മുടെ ചക്രവാളങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ചന്ദ്രയാൻ -3 ന്റെ ലാൻഡിംഗ് എന്തൊരു കാഴ്ചയാണ്. ഇരുരാജ്യങ്ങളും പല കാര്യങ്ങളിലും സമാനമാണ്, എന്നാൽ ഇത്തരം നേട്ടങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട്. ഒരേ ചർമവും നിറവുമൊക്കെയാണെങ്കിലും നമുക്കിടയിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഇന്ത്യയുമായി മത്സരിക്കുന്നതിനെക്കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. ഇക്കാര്യത്തിലാണ് നാം ഇന്ത്യയുമായി മത്സരിക്കേണ്ടത്. ഇത് പുരോഗമനപരമായ മത്സരമാണ്’

ഈ വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്ന വീഡിയോയിൽ ജിയോ പാകിസ്ഥാൻ ടിവി (Geo Pakistan TV) എന്നാണ് ഉള്ളത്. പാക് മാധ്യമങ്ങൾ മാത്രമല്ല, പാകിസ്ഥാനിലെ മുൻ മന്ത്രി ഫവാദ് ചൗധരിയും ഇന്ത്യയെ പ്രശംസിച്ച് രംഗത്ത് വറുകയുണ്ടായി. ചന്ദ്രയാന്റെ സോഫ്റ്റ് ലാൻഡിങ് മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണെന്നും ഇന്ത്യൻ ജനതയ്ക്കും ശാസ്ത്രജ്ഞർക്കും പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നുവെന്നും എക്സിൽ ഫവാദ് കുറിച്ചു. നേരത്തെ ഇന്ത്യയുടെ ചന്ദ്രയാൻ 3നെ പരിഹസിച്ചിരുന്ന ആളാണ് മുൻ മന്ത്രി ഫവാദ് ചൗധരി.

https://twitter.com/Zaira_Nizaam/status/1695115282447302939?s=20

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version