Latest News
ഒരല്‍പം ശ്രദ്ധ മതി കൊറോണയെ അകറ്റി നിർത്താൻ

COVID 19 അല്ലെങ്കിൽ കൊറോണ വൈറസ് ലോകമെമ്പാടും ഭീതി പരത്തുകയാണ്. ചില രാഷ്ട്രങ്ങളിൽ ഇത് വളരെ വേഗത്തിൽ പടർന്നു പിടിക്കുമ്പോളും നമ്മുടെ കൊച്ചു കേരളം കോറോണയെ പിടിച്ചുകെട്ടുകയും പകരുന്നതിൽ നിന്ന് തടയുകയും ചെയ്തത് ലോക മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. മാധ്യമങ്ങളിലൂടെയും മറ്റും COVID 19 വൈറസിനെ കുറിച്ചുള്ള വാർത്തകൾ ഏറെ ആശങ്കയോടെയാണ് നാം ഉറ്റുനോക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തും ഒരു മലയാളി ഉണ്ടാവും എന്നിരിക്കെ ഈ രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടി മുറുകുമ്പോൾ നമ്മൾ മലയാളികൾ സ്വസ്ഥരായിരിക്കുന്നതെങ്ങനെയാണ്.
എന്താണ് കൊറോണ വൈറസ് ബാധ? നമുക്ക് UNICEF നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള ചില വിവരങ്ങൾ പരിശോധിക്കാം.
കൊറോണ വൈറസ് മറ്റു വൈറസുകളെക്കാൾ വലുപ്പമുള്ളവയാണ് .അത്കൊണ്ട് തന്നെ ഇവയെ ഏതൊരു സാധാരണ മാസ്കിനും തടയാനാവും. വില കൂടിയതും കൂടുതൽ പരിരക്ഷണം നൽകുന്നതും എന്ന് അവകാശപ്പെടുന്ന മാസ്കുകൾ വാങ്ങേണ്ടതില്ല എന്ന് സാരം
ഈ വൈറസ് വായുവിലൂടെ പകരുന്നവയല്ല, പ്രതലങ്ങളിൽ വീണു അടിയുന്നവയാണ്. ലോഹ പ്രതലങ്ങളിൽ 12 മണിക്കൂർ വരെ ഇവ ജീവനോടെ ശേഷിക്കുന്നു. കൈകൾ വൃത്തിയായി കഴുകിസൂക്ഷിച്ചാൽ തന്നെ ഇവയെ ശരീരത്തിൽ നിന്ന് വലിയൊരു പരിധി വരെ അകറ്റി നിർത്താവുന്നതാണ്.

തുണിത്തരങ്ങളിൽ ഇവ 9 മണിക്കൂർ വരെ ജീവനോടിരിക്കുന്നു. തുണികൾ കഴുകുകയോ രണ്ടു മണിക്കൂർ വെയിൽ കൊള്ളിക്കുകയോ ചെയ്താൽ വൈറസിനെ നശിപ്പിക്കാവുന്നതാണ്.
കൊറോണ വൈറസ് നമ്മുടെ കൈകളിൽ പത്തു മിനിറ്റോളം ജീവനോടെ ശേഷിക്കുന്നു. ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയാണ് ഇവയെ അകറ്റി നിർത്താൻ ഏറ്റവും നല്ല മാർഗം.
ഈ വൈറസ് 26-27 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിൽ നശിച്ചുപോകുന്നവയാണ്. ചൂടുള്ള സ്ഥലങ്ങളിൽ ജീവിക്കാൻ ഇവയ്ക്കാവില്ല.വെയിൽ കൊളളുന്നതും ചൂട് വെള്ളം കുടിക്കുന്നതും വൈറസിൽ നിന്നും രക്ഷ നൽകുന്നതാണ്.
തണുത്ത ഭക്ഷണവും ഐസ് ക്രീമും ഒക്കെ ഒഴിവാക്കുന്നതാവും ബുദ്ധി.
ടോണ്സില് ഗ്രന്ധികളിൽ അണുബാധ ഉണ്ടായാൽ ഉപ്പിട്ട ചൂട് വെള്ളം ഗാർഗിൾ ചെയ്തു വൈറസിനെ നശിപ്പിച്ചു ഇവ ശ്വാസകോശത്തിലേക്കു എത്തുന്നത് തടയുക.
ഒരുപാട് പണം ചിലവഴിക്കാതെ തന്നെ ആർക്കും ഈ പനിയിൽ നിന്നും അകന്നു നില്കാവുന്നതാണ്.
ചെറിയ ചില മുൻകരുതലുകൾ മാത്രമാണ് ആവശ്യം.
ശാന്തമായ മനസോടെ..ദൃഢനിശ്ചയത്തോടെ..ഒറ്റകെട്ടായി… നമുക്ക് നേരിടാം..ഈ വ്യാധിയെ..
കൊറോണയെ തോൽപ്പിച്ച് നമ്മൾ മുന്നേറുക തന്നെ ചെയ്യും.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച