Latest News
സോളാർ കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം . സോളാർ കേസിൽ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടിലെ കണ്ടെത്തലിൽ സി ബി ഐ അന്വേഷണം വേണമെന്ന അടിയന്തരപ്രമേയം നിയമസഭ ചർച്ച ചെയ്തു. സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന്റെ കാര്യത്തിൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന് ഒരു പ്രയാസവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അധികാരത്തിൽ എത്തി മൂന്നാം ദിവസം മുഖ്യമന്ത്രി പരാതികാരിയെ കണ്ടതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ദല്ലാൾ നന്ദകുമാറാണ് ഇതിനു ഇടനിലക്കാരൻ. 50 ലക്ഷം രൂപ നൽകിയാണ് ദല്ലാൾ നന്ദകുമാർ പരാതിക്കാരിയിൽ നിന്ന് കത്ത് വാങ്ങിയത്. പക്ഷേ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. മുഖ്യമന്ത്രി പിന്നീട് പരാതി എഴുതി വാങ്ങി കേസ് സിബിഐയ്ക്ക് വിടുകയായിരുന്നവെന്നും സതീശൻ സഭയിൽ പറഞ്ഞു.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു
ദല്ലാൾ നന്ദകുമാർ തന്നെ വന്നു കണ്ടിട്ടില്ലെന്നും, മറ്റു പലയിടത്തും പോകുമെങ്കിലും തന്നെ വന്നു കാണാൻ അയാൾ തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ദല്ലാൾ ഡൽഹി കേരള ഹൌസിൽ വച്ച് തന്റെ അടുത്തു വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞയാളാണ് താൻ. സതീശൻ അങ്ങനെ പറയുമോ എന്നറിയില്ല, എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തെന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ കെബി ഗണേഷ് കുമാർ ‘ആരോപണം ഉന്നയിക്കുന്നവർ താൻ സിബിഐയ്ക്ക് കൊടുത്ത മൊഴി കൂടി കാണണമെന്നും, സി ബി ഐ ഉമ്മൻ ചാണ്ടിയെ കുറിച്ചും ഹൈബി ഈഡനെ കുറിച്ചും അന്വേഷിച്ചപ്പോൾ, ആരോപണങ്ങൾ സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന മറുപടിയാണ് നൽകിയതെന്നുമാണ് നിയമസഭയിൽ പറഞ്ഞത്.ഗണേഷ് കുമാറിനെ ഒന്നും കാണിച്ച് പേടിപ്പിക്കേണ്ട. രക്ഷിക്കണമെന്ന് വിളിച്ച് അപേക്ഷിച്ച ആളുകൾ ഇപ്പോഴും സഭയിൽ ഉണ്ട്. തൽക്കാലം, പേര് പറയുന്നില്ല, നിർബന്ധിച്ചാൽ പറയാമെന്നും കെബി ഗണേഷ് കുമാർ പറയുകയുണ്ടായി.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു