Latest News
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തലേദിവസം നാമജപയാത്ര ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ച്, വോട്ടിനായി No1 തരികിട

എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുമെന്ന് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിയായിരിക്കെ അറിയിപ്പ്. കേസ് പിൻവലിക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു എന്നും, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു ആർ ആണ് കന്റോൺമെന്റ് പൊലീസിന് നിയമോപദേശം നൽകിയതെന്നുമാണ് വിശദീകരണം.
ഘോഷയാത്രയിൽ പൊതുമുതൽ നശിപ്പിച്ചിട്ടില്ല. സ്പർദ്ദ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല, ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല, അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നീ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് പിൻവലിക്കാമെന്ന് കന്റോമെന്റ് പൊലീസിന് നിയമോപദേശം ലഭിച്ചതെന്നാണ് ന്യായീകരണം. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ‘ഗണപതി മിത്ത് ‘ പരാമര്‍ശത്തിനെതിരെ ആയിരുന്നു നാമജപയാത്ര നടന്നത്. ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല, അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നീ വസ്തുതകള്‍ പോലീസിന് അറിയാമെന്നിരിക്കെ കേസെടുത്തത് രാഷ്ട്രീയ ദുഷ്ടലാക്കോടെയായിരുന്നു എന്നതാണ് ഇതോടെ വ്യക്തമാകുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നാമജപഘോഷയാത്ര നടത്തിയത്. എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെതിരെയും കണ്ടാലറിയാവുന്ന ആയിരത്തോളം പ്രവർത്തകരെയും പ്രതി ചേർത്താണ് കന്റോൺമെന്റ് പോലീസ് കേസെടുക്കുന്നത്. അനധികൃതമായി കൂട്ടംചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. അനുമതി തേടാതെയാണ് മാർച്ച് നടത്തിയതെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ഉണ്ടായി.. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുന്നത് വെല്ലുവിളിയാകും എന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തിലാണ് പോലീസ് നിയമോപദേശം കിട്ടിയെന്നു പറഞ്ഞു പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ ഒരു ദിവസം മുൻപ് കേസ് പിൻവലിക്കുന്നതായി അറിയിച്ചിരിക്കുന്നത്.
നേരത്തെ നാമജപ യാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തലേദിവസം കേസ് പിൻവലിക്കാനുള്ള നിയമോപദേശം ലഭിച്ചത് എൻ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ രാഷ്ട്രീയ തന്ത്രമാണെന്നു ചോറ് തിന്നുന്നവർക്കെല്ലാം അറിയാം.
(വാൽ കഷ്ണം : എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തലേദിവസം നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുന്നു, കാട്ടി കൂട്ടിയതൊക്കെ ഒരു നാടകം )
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ