Crime

അമിതമായി പാൽ നൽകിയും ഇൻസുലിൻ കുത്തിവെച്ചും ഏഴ് നവജാത ശിശുക്കളെ നഴ്സ് ലൂസി കൊലപ്പെടുത്തി

Published

on

ഏഴ് നവജാത ശിശുക്കളെ അമിതമായി പാൽ നൽകിയും ഇൻസുലിൻ കുത്തിവെച്ചും അതി ക്രൂരമായി കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബി (33) കുറ്റക്കാരിയെന്ന് കോടതി. പത്തുമാസത്തെ വിചാരണ നടപടികൾക്ക് ശേഷം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സായിരുന്ന ലൂസി കുറ്റക്കാരിയാണെന്ന് ലണ്ടനിലെ മാഞ്ചസ്റ്റർ ക്രൗൺ കോടതി കണ്ടെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച യുവതിക്ക് ശിക്ഷ വിധിക്കും.

ലൂസി ആറ് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. യുകെയിലെ ഏറ്റവും ദൈർഘ്യമേറിയ കൊലപാതക വിചാരണയാണ് ലൂസിയുടെ കേസിൽ നടന്നത്. ഒരു തുമ്പും അവശേഷിപ്പിക്കാത്ത തരത്തിലുള്ള കൊലപാതക രീതികളാണ് ലൂസിയുടേതെന്ന് കോടതി പറയുകയുണ്ടായി. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ലൂസി കോടതിയിലും ആവർത്തിക്കുകയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിൽ വിചാരണ തുടങ്ങിയത്.

കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നവജാത ശിശുക്കളെ ലൂസി ക്രൂരമായി കൊലപ്പെടുത്തിയത് 2015 ജൂണിനും 2016 ജൂണിനുമിടയിൽ ആയിരുന്നു. അമിതമായി പാൽ നൽകിയും ഇൻസുലിൻ കുത്തിവെച്ചുമാണ് കുട്ടികളെ കൊലപ്പെടുത്തിയത്. രണ്ട് കുട്ടികളെ ഇൻസുലിൻ കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. നൈറ്റ് ഡ്യൂട്ടിയിലാണ് യുവതി എല്ലാ കൊലപാതകവും നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും കുട്ടികൾ മരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ രഹസ്യമായി നടത്തിയ അന്വേഷണം ലൂസിയിലേക്ക് എത്തി. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ നോക്കാൻ എനിക്കാകില്ലെന്നും, ഞാൻ പിശാച് ആണെന്നുമുള്ള കുറിപ്പ് ലൂസിയുടെ വീട്ടിൽ നിണ് പോലീസ് തുടർന്ന് കണ്ടെത്തി. വിശദമായ പരിശോധനയിൽ കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ യുവതി പരിശോധിച്ചിരുന്നതായും കണ്ടെത്തുകയായിരുന്നു.

കുട്ടികൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ 2013ൽ രണ്ട് കുഞ്ഞുങ്ങളും 2014ൽ മൂന്ന് മരണങ്ങളും ഉണ്ടായി. 2016 ജൂലൈയിൽ ലൂസിയെ കുട്ടികളുടെ വിഭാഗത്തിൽ നിന്ന് മാറ്റി. ലൂസിയെ മാറ്റിയ ശേഷം കുട്ടികൾ മരിക്കാതിരുന്നതും ആശുപത്രി അധികൃതരുടെ സംശയത്തിന് കാരണമായി. നവജാതശിശു വിഭാഗത്തിൽ ശിശുമരണങ്ങൾ തുടർന്നതോടെയാണ് ലൂസി അറസ്റ്റിലാവുന്നത്. ഓരോ തവണയും കുട്ടികൾ മരിക്കുമ്പോൾ ഒക്കെ അന്നത്തെ ഷിഫ്റ്റിലുണ്ടായിരുന്നത് ലൂസിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version