Latest News
മുൻ ജസ്റ്റിസ് എസ്.മണികുമാറിൽ വിശ്വാസം ഇല്ല, രാജ്ഭവൻ വിശദീകരണം തേടും
തിരുവനന്തപുരം . സർക്കാരിനെതിരെ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് അനുകൂല നിലപാടെടുത്തതായി ആരോപണം ഉയർന്നിരിക്കുന്ന കേരള ഹൈക്കോടതി മുൻചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനാക്കാനുള്ള തീരുമാനത്തിൽ ഗവർണർ സർക്കാരിനോട് റിപ്പോർട്ട് തേടും. ആഗസ്റ്റിൽ എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനാകാൻ സർക്കാർ തീരുമാനിചിരിക്കുകയാണ്. ഇതിനിടെ കീഴ് വഴക്കങ്ങൾ ലംഘിച്ച് ഒന്നേകാൽ ലക്ഷത്തോളം രൂപം ചിലവഴിച്ച് മുൻചീഫ് ജസ്റ്റിസിനു സർക്കാർ പ്രത്യേക യാത്രയപ്പ് നൽകിയതും വിവാദമായിരിക്കുകയാണ്.
മണികുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിലാണ് ഗവർണർ വിശദീകരണം തേടാനിരിക്കുന്നത്. ചീഫ് സെക്രട്ടറി ഡോ. വി വേണുവിനാണ് രാജ്ഭവൻ വിഷയത്തിൽ കത്തയക്കുന്നത്. എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാക്കുന്നതിനോട് ഗവർണർക്ക് തീരെ താത്പ്പര്യം ഇല്ല. രമേശ് ചെന്നിത്തലയും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഉന്നയിച്ച ആരോപണങ്ങളിലാണ് ഇതിനി മുഖ്യ കാരണം.
സർക്കാരിനെതിരെ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് എസ് മണികുമാർ അനുകൂല നിലപാടെടുത്തു എന്നതാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഇതിനെ പ്രീതിപ്പെടുത്താനായാണ് മനുഷ്യാവകാശ കമ്മീഷനദ്ധ്യക്ഷനായി നിയമിച്ചതെന്ന ആരോപണവും സർക്കാരിനെതിരെ ഉയർന്നിരിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന സമിതിയുടെ അംഗമായ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇക്കാര്യത്തിൽ രേഖാമൂലം വിയോജന കുറിപ്പ് രേഖ പെടുത്തിയിട്ടുണ്ട്.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നൽകിയ വിയോജന കുറിപ്പോടെയാണ് നിയമനം സംബന്ധിച്ച ഫയൽ സർക്കാർ രാജ്ഭവന് കൈമാറിയിരുന്നത്. നിഷ്പക്ഷവും നീതിയുക്തവുമായി ജസ്റ്റിസ് എസ്.മണികുമാർ പ്രവർത്തിച്ചേക്കില്ല എന്ന ഉത്കണ്ഠയുണ്ട് എന്നാണ് പ്രതിപക്ഷനേതാവിന്റെ വിയോജനകുറിപ്പിൽ വ്യക്തമായി പറഞ്ഞിട്ടുള്ളത്.