Entertainment
പാപ്പരാസികളുടെ പ്രിയപ്പെട്ട നിത്യ മേനോന് വിവാഹം, അടുത്ത സുഹൃത്താണ് വരൻ
ഇന്ന് പാപ്പരാസികള്‍ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്ന നടിയാണ് നിത്യ മേനോന്‍. നടിയായും ഗായികയായും ആരാധകരെ വിസ്മയിപ്പിച്ച നിത്യ മലയാളം, തമിഴ്, തെലുങ്കു, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ വേഷമിട്ടിട്ടുണ്ട്. വളരെ കുറച്ച് കാലം കൊണ്ട് വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് ആരാധകരെ നിത്യാ മേനോന്‍ വാരികൂട്ടിയിട്ടുണ്ട്.
വളരെ വേഗം തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് നിത്യാ എന്ന് തന്നെ പറയണം. മികച്ച അഭിനയം കൊണ്ടും ഭാഷാ പ്രാവിണ്യം കൊണ്ടും പ്രേക്ഷകമനസ് കീഴടക്കിയിരിക്കുകയാണ് താരം. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. പലപ്പോഴും ഇത് സത്യമല്ലെന്ന് വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തുകയാണ് പതിവ്.
ഇപ്പോഴിതാ വീണ്ടും നിത്യയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. നിത്യ ഒരാളുമായി പ്രണയത്തിലാണെന്നും അയാളെ വിവാഹം കഴിക്കാന്‍ പോകുകയുമാണെന്നാണ് വാര്‍ത്തകള്‍. ഈ വാര്‍ത്ത വ്യാജമല്ലെന്നും നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്നുമാണ് സൂചന ലഭിച്ചതെന്നുമാണ് റിപ്പോര്‍റ്റുകൾ പറയുന്നത്. താരത്തിന്റെ അടുത്ത സുഹൃത്തും ബിസിനസ്മാനുമാണ് വരനെന്നാണ് പറയുന്നത്. എന്നാല്‍ വാര്‍ത്തകളില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. 1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാന്‍) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിയാണ് നിത്യ സിനിമ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സെവന്‍ ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെയാണ് കന്നടയില്‍ അരങ്ങേറ്റം കുറിച്ചത്.
(വാൽ കഷ്ണം : നിത്യ മേനോന്റെ പിറകെയാണ് പാപ്പരാസികൾ, എങ്ങനെയും ഒന്ന് കെട്ടിച്ചു കാണാനുള്ള ആർത്തിയാണ് അവർക്ക്, കഷ്ടമാണ് കേട്ടോ?)