Latest News
കേരളത്തിൽ നാലു പേർക്ക് നിപ്പ സ്ഥിരീകരിച്ചു, 7 പേർ ചികിത്സയിൽ
കോഴിക്കോട് . കേരളത്തിൽ നാലു പേർക്ക് നിപ്പ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണപ്പെട്ട രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിൾ പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണു നിപ്പയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വീണാ ജോർജ് പങ്കുവെച്ചിരിക്കുന്നത്. മരിച്ച രണ്ടുപേർക്കും നിപ്പ സ്ഥിരീകരിച്ചതായി നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനം അത് സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. അതേസമയം 3 കേന്ദ്ര സംഘങ്ങൾ ബുധനാഴ്ച എത്തുന്നുണ്ട്.
നിപ ലക്ഷണങ്ങളുമായി കോഴിക്കോട് നിലവില്‍ ഏഴ് പേര്‍ ചികിത്സയിലുണ്ടെന്നെന്ന് മന്ത്രിമാരായ വീണാ ജോര്‍ജും മൊഹമ്മദ് റിയാസും പറഞ്ഞു. അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. ചൊവ്വാഴ്ച മൂന്ന് പേര്‍ കൂടി ചികിത്സ തേടി. എല്ലാവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ ശ്രീനാരായണ ഗുരു
ആദ്യം മരണപ്പെട്ട ആളുടെ ചികിത്സയിലുള്ള 9 വയസ്സുള്ള മകനും 24 വയസ്സുള്ള ഭാര്യസഹോദരനുമാണ് നിപ്പ സ്ഥിരീകരിച്ചിരിക്കുന്നത്. നാലു വയസ്സുള്ള മകൾ നെഗറ്റീവാണ്. ഭാര്യാ സഹോദരന്റെ പത്തു മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവാണ്. നിപ്പ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് തേടുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് 7 പേരാണ് ആകെ ചികിത്സയിലുള്ളത്. രോഗ ഉറവിട കേന്ദ്രങ്ങളായ രണ്ടിടങ്ങളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ആദ്യം മരിച്ച വ്യക്തിയുമായി ആശുപത്രിയില്‍ നിന്നാണ് സമ്പർക്കമുണ്ടാവുന്നത്. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നിപ്പയെ അതിജീവിച്ച അനുഭവമുള്ളതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
തയ്യാറാക്കിയ സമ്പർക്കപ്പട്ടികയിൽ ആകെ 168 പേരുണ്ട്. ആദ്യത്തെ കേസിലെ സമ്പർക്കപ്പട്ടികയിൽ 158 പേരാണ് ഉള്ളത്. അതിൽ 127 പേരും ആരോഗ്യപ്രവർത്ത കരാണ്. ബാക്കി 31 പേർ വീട്ടിലും പരിസര പ്രദേശത്തും ഉള്ളവരാണ്. രണ്ടാമത്തെ കേസിലെ സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേരുണ്ട്. എന്നാൽ, അതിൽ 10 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കൺട്രോള്‍ റൂമുകളുടെ പ്രവർത്തനം ആരംഭിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്ക്, ലോ റിസ്ക് ആയി തരംതിരിക്കുന്നുണ്ട്. ആരൊക്കെയായിട്ടാണ് അടുത്തിടപഴകിയിട്ടുള്ളത് എന്നു കണ്ടെത്താൻ ഇവർ പോയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് സഹായത്തോടെ പരിശോധിക്കാനാണ് തീരുമാനം.
‘വസ്ത്രത്തിന്റെ കാരണം നൂൽ. നൂലിന്റെ കാരണം പഞ്ഞിയാണ്. ഈ പഞ്ഞിയോ പ്രപഞ്ചത്തിന് മുഴുവൻ ആദികാരണമായി കാണപ്പെടുന്ന പഞ്ചഭൂത സമൂഹത്തിൽ നിന്നും കൊണ്ടതാണ്’ ശ്രീനാരായണ ഗുരു