Latest News
നിജ്ജാറിന്റെ കൊല, കാനഡയുടെ വാദങ്ങളെ പൊളിച്ച് അടുക്കി വാഷിംഗ്ടൺ പോസ്റ്റ്
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻെ കൊലപാതകത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദങ്ങളെ പൊളിച്ച് അടുക്കി അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്. വാഷിംഗ്ടൺ പോസ്റ്റിന്റെ അന്വേഷണാത്മക റിപ്പോർട്ടിലാണ് ജസ്റ്റിൻ ട്രൂഡോ പറയുന്ന വാദങ്ങൾ ശരിയല്ലെന്ന് ചൂണ്ടി കാട്ടുന്നത്.
സംഭവത്തിന്റെ 90 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ലഭിച്ചതായും പോസ്റ്റ് അവകാശപ്പെട്ടുണ്ട്. ഗുരുദ്വാരയിൽ നിന്നും ഇറങ്ങിയ നിജ്ജാറിന് നേരെ രണ്ടംഗ സംഘം നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട് പറഞ്ഞിരിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്നും വൻ വീഴ്ചയുണ്ടായെന്നാണ് ദൃക്‌സാക്ഷികളെ അധികരിച്ച് വാഷിംഗ്ടൺ പോസ്റ്റ് പറഞ്ഞിട്ടുണ്ട്. കൊല നടന്ന് 12 മുതൽ 20 മിനുട്ടുകൾക്ക് ശേഷമാണ് അന്വേഷണ സംഘം സ്ഥലത്തെത്തിയത്. സറേ പോലീസും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും തമ്മിൽ അന്വേഷണത്തിനെ ചൊല്ലി സംഭവ സ്ഥലത്ത് വെച്ച് തന്നെ വാക്ക് തർക്കമുണ്ടസായി. ഇതു മൂലം അക്രമികൾക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടാക്കി.
അധികാരികൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും അക്രമികൾ രക്ഷപ്പെട്ട വഴിയിലെ കടകമ്പോളങ്ങളിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഈ വസ്തുതകളെ കൃത്യമായി നിരീക്ഷിക്കാതെ കാനഡയും പ്രധാനമന്ത്രി ട്രൂഡോയും ഇന്ത്യയ്‌ക്ക് നേരെ ആരോപണം ഉന്നയിക്കുകയിരുന്നു. അക്രമികൾ ധരിച്ചിരുന്നത് സിഖ് വസ്ത്രമാണെന്നും ദൃക്‌സാക്ഷികൾ പറഞ്ഞിട്ടുണ്ട്. സുഖദുനേകെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തതും ചേർത്തു വായിക്കുമ്പോഴാണ് യാഥാർത്ഥ്യം വ്യക്തമാക്ക പെടുന്നത്.
ഖലിസ്ഥാൻ ഭീകരവാദികളെ കൂട്ടുപിടിച്ച് അധികാരത്തിൽ പിടിച്ചുനിൽക്കാൻ വേണ്ടി വ്യാജ പ്രചാരണം നടത്തിയ ട്രൂഡോയുടെ ജനപ്രീതി നിലം പരിശായി. ആഗോള തലത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന പിന്തുണയും കാനഡയുടെ വാദങ്ങൾക്ക് വലിയ തിരിച്ചടിയും ഉണ്ടാക്കി. ഫൈവ് ഐസ് നൽകിയ തീരുമാനമാണ് തന്റെ നിലപാടിന് പിന്നിൽ എന്ന് തുടർച്ചയായി ആവർത്തിക്കുമ്പോഴും സഖ്യത്തിൽ പ്രധാന പങ്കാളികളായ അമേരിക്കയുടെയും ഓസ്‌ട്രേലിയയുടെയും മൗനം കാനഡയുടെ വാദങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് ഇപ്പോൾ.