Latest News
രണ്ട് ഭീകരരെ എൻ ഐ എ രാജസ്ഥാനിൽ അറസ്റ്റ് ചെയ്തു
ജയ്പൂർ . ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് ഭീകരരെ ദേശീയ അന്വേഷണ ഏജൻസി രാജസ്ഥാനിൽ അറസ്റ്റ് ചെയ്തു. 2022-ൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് യൂനിസ്, ഇമ്രാൻ ഖാൻ എന്നിവരാണ് എൻഐഎയുടെ പിടിയിലായിരിക്കുന്നത്.
രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിൽ നിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കളും ഐഇഡിയും പിടിച്ചെടുത്ത കേസിലെ പ്രധാന പ്രതികളാണ് അറെസ്റ്റിലായവർ. പ്രതികൾക്ക് ഐഎസ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും സ്‌ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയതായും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.