Entertainment
ജവാന്റെ ഓഡിയോ ലോഞ്ചിനെത്താതെ നയൻതാര, കാരണം, നടിയുടെ നോ പ്രാെമോഷന്‍ പോളിസി
ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ജവാനായി ഏറെ ആവേശത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുമ്പോൾ, ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്താതെ നയൻതാര. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഷാരൂഖ് ഉള്‍പ്പെടെയുള്ളവര്‍ ഓഡിയോ ലോഞ്ചിനെത്തിയെങ്കിലും നയന്‍താര വന്നില്ല. നടിയുടെ നോ പ്രാെമോഷന്‍ പോളിസിയില്‍ പലരും അസംതൃപ്തരാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
നയന്‍താരയുടേതായി റിലീസിന് ഒരുങ്ങുന്ന വമ്പന്‍ ചിത്രമായ ജവാന്റെ ഓഡിയോ ലോഞ്ചിനവർ എത്താതിരുന്നത് ഏറെ ചർച്ചയായിരിക്കുകയാണ്. ഇതേക്കുറിച്ച് ഇപ്പോള്‍ തമിഴകത്തെ ഫിലിം ക്രിറ്റിക് ആര്‍എസ് അന്തനന്‍ പറഞ്ഞിരിക്കുന്നത് വൈറലായി. നയന്‍താര പ്രൊമോഷനുകളില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ലെന്നാണ് ആര്‍എസ് അന്തനന്‍ പറയുന്നത്. ഇതേക്കുറിച്ച് നയന്‍താരയോട് ചോദിക്കാനുള്ള ത്രാണി ആര്‍ക്കുമില്ലെന്നും ആര്‍എസ് അന്തനന്‍ പറഞ്ഞിട്ടുണ്ട്.
ഒരു സിനിമാ സംഘടനാ നേതാവിനോട് ഒരിക്കല്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ ഇനിയങ്ങനെ ഉണ്ടാകില്ലെന്നും നയന്‍താരയെ പ്രൊമോഷന് എത്തിക്കുമെന്നും തീര്‍ത്ത് പറഞ്ഞിരുന്ന തായും, ഒന്നും നടന്നില്ല എന്നുമാണ് ആര്‍എസ് അന്തനന്‍ പറഞ്ഞിരിക്കുന്നത്. ആര്‍ക്കും അവരെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല, അന്തനന്‍ പറഞ്ഞു.
ഇതിനിടെ, നയന്‍താര കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും സിനിമയുടെ ട്രെയ്‌ലര്‍ താരം പങ്കുവെക്കുകയും ഉണ്ടായി. പ്രൊമോഷന് പൊതുവേദികളിലേക്ക് വരാന്‍ താല്‍പര്യമില്ലാത്ത നടി എന്നാല്‍ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് അടുത്തിടെ പങ്കെടുത്തിരുന്നു. ഇതും ചിലരിൽ പ്രകോപനം ഉണ്ടാക്കി. സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്യുന്ന ജവാൻ ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആഗോളതലത്തില്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കകം റെക്കോര്‍ഡ് തുകയ്ക്കാണ് ടിക്കറ്റ് വിറ്റ് തീര്‍ന്നിരിക്കുന്നത്.