Entertainment
ഇൻസ്റ്റഗ്രാമിൽ 2 ദിവസം കൊണ്ട് 2 മില്ല്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി നയൻതാര
ഇൻസ്റ്റഗ്രാമിൽ 2 ദിവസം കൊണ്ട് 2 മില്ല്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി ചരിത്രം കുറിച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ആകെ 5 പോസ്റ്റുകൾ മാത്രം പോസ്റ്റ് ചെയ്തിരിക്കെയാണ് താരത്തിനു ഇത്രയധികം ഫോള്ളോവെഴ്സിനെ ലഭിച്ചിരിക്കുന്നത്. തന്റെ മക്കളായ ഉയിരിന്റെയും ഉലകിന്റെയും ചിത്രങ്ങളുമായാണ് താരം ഇൻസ്റ്റയിൽ ആരാധകർക്ക് മുന്നിലേക്ക് എത്തിയത്.
മക്കൾക്ക് ഒപ്പമുള്ള വീഡിയോയും, ജവാൻ സിനിമയുടെ ട്രെയിലറും അടക്കം ആകെ 5 പോസ്റ്റുകൾ മാത്രമാണ് താരം ഇതുവരെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെല്ലാം മികച്ച പ്രതികരണമാണ് ആരാധകർ നൽകിയിരിക്കുന്നത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഏറെ വൈകിയായിുന്നു നയൻതാര എത്തുന്നത്.
മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചായിരുന്നു നയൻതാര ഇൻസ്റ്റയിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായിട്ടായിരുന്നു കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിക്കുന്നത്. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്. ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.