Entertainment
മക്കളുമായി ഇന്‍സ്റ്റഗ്രാമില്‍ മാസ് എന്‍ട്രി നടത്തി നയന്‍താര, കുഞ്ഞുങ്ങളുടെ മുഖം പുറത്ത് കാണിച്ചത് ഇതാദ്യം!
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ വിശേഷങ്ങള്‍ എല്ലാം ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചു വന്നിരുന്നത്. ഇന്‍സ്റ്റഗ്രാമിലോ, ഫേസ്ബുക്കിലോ, ട്വിറ്ററിലോ ഒന്നും തന്നെ നയന്‍താര ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ നയന്‍താര ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിരിക്കുന്നു. അതും ഒരു മാസ് എന്‍ട്രിയാണ് നടത്തിയിരിക്കുന്നത്. ഒരു സൂപ്പര്‍ താരത്തിന്റെ ലെവലിലാണ് ആ രംഗ പ്രവേശം. രണ്ട് മക്കളെയും കൈയ്യിലെടുത്ത്, കൂളിങ് ഗ്ലാസ് ഒക്കെ വച്ച് നടന്നുവരുന്നതാണ് ആ വീഡിയോ. അനിരുദ്ധിന്റെ മാസ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടെ ആയപ്പോൾ അടി പൊളി എന്ന് തന്നെ പറയണം.
‘നാന്‍ വന്തുട്ടേന്‍ ന്ന് സൊല്ല്’ എന്ന ക്യാപ്ഷമോഡിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മക്കളുടെ ഫോട്ടോസ് വിക്കി നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും മുഖം ഇതുവരെ കാണിച്ചിരുന്നില്ല. കുട്ടികളുടെ മുഖം കാണിക്കുന്നത് ഇതാദ്യമാണ്. ഭാര്യയെയും മക്കളെയും ഇന്‍സ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കമന്റ് ബോക്‌സില്‍ വിക്കിയും എത്തിയിരുന്നു. സെലിബ്രിറ്റികളടക്കം പലരും വീഡിയോക്ക് കീഴെ കമന്റ് ഇട്ടിരിക്കുന്നു.
നയൻതാര ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മൂന്നര ലക്ഷത്തോളം ആളുകളാണ് പേജ് ഫോളോ ചെയ്യുന്നത്. മിഷല്‍ ഒബാമ, അനിരുദ്ധ് രവിചന്ദ്രന്‍, വിഘ്‌നേശ് ശിവന്‍, ഷാരൂഖ് ഖാന്‍, റൗഡി പിക്‌ചേഴ്‌സ് എന്നീ അഞ്ചു പേജുകള്‍ മാത്രമാണ് നയന്‍താര ഫോളോ ചെയ്യുന്നത്. നയന്‍താരയുടെ ആദ്യ ബോളിവുഡ് സിനിമയായ ജവാന്റെ ട്രെയിലര്‍ റിലീസ് ദിവസം തന്നെ ഇന്‍സ്റ്റഗ്രാം തുടങ്ങി എന്നതാണ് ഏറെ ശ്രദ്ധേയം. മക്കള്‍ക്കൊപ്പം നടന്നുവരുന്ന മാസ് വീഡിയോയ്ക്ക് ശേഷം ജവാന്റെ ട്രെയിലറും നയന്‍താര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.