Entertainment
നടിയായും വീട്ടുകാരിയായും തന്റെ റോളുകൾ ഗംഭീരമാക്കുകയാണ് നയൻ താര
അഭിനയ ജീവിതവും വീട്ടുകാര്യങ്ങളിലും മക്കളുടെ കാര്യങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ താര എന്ന് പറഞ്ഞിരിക്കുന്നു കല മാസ്റ്റർ. കല മാസ്റ്ററുടെ അഭിനന്ദനത്തിനു കാരണമായിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ താര. 2003 ൽ ‘മനസ്സിനക്കരെ’ എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നു വന്ന നയൻതാരയുടെ യാതഥാർത്ഥ പേര് ഡയാന കുര്യൻ എന്നാണ്.
സിനിമയിലേക്ക് വന്നപ്പോൾ ഡയാന കുര്യൻ പെരുമാറ്റുകയായിരുന്നു. ജയറാമിൽ തുടങ്ങി മമ്മൂട്ടിയോടൊപ്പം രാപ്പകലിലും, മോഹൻലാലിനൊപ്പം വിസ്മയത്തുമ്പത് എന്ന ചിത്രത്തിലും നയൻതാര തുടർന്ന് അഭിനയിച്ചു. ആദ്യകാലങ്ങളിൽ മുൻ നിര നായകന്മാരിൽ എല്ലാവരോടുമൊപ്പം അഭിനയിച്ചിരുന്നു. പിന്നീട് തമിഴിലേക്ക് ചുവടു മാറ്റുകയായിരുന്നു താരം. തമിഴ് സിനിമയെ കേന്ദ്രീകരിച്ചായിരുന്നു താരം തന്റെ കരിയർ പടുത്തുയർത്തിയത്. ഇടവേളകളിൽ മലയാളത്തിലും തെലുങ്കിലുമൊക്കെ അഭിനയിച്ചു. ഈയടുത്തിടെ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ നിവിൻ പോളിക്കൊപ്പവും അഭിനയിച്ചു.
ജവാൻ ആണ് താരത്തിന്റെ കരിയറിൽ പ്രധാനപ്പെട്ട മറ്റൊരു ചിത്രം. 650 കോടി കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമായിരുന്നു അത്. കിംഗ് ഖാനൊപ്പം ആക്ഷൻ രംഗങ്ങളിലും നയൻതാര പ്രത്യക്ഷപ്പെട്ടിരുന്നു. അത് അവരുടെ താരമൂല്യം ഒന്നുകൂടി കൂട്ടി. ഇപ്പോൾ നയൻതാരയ്ക്ക് ബോളിവുഡിൽ നിന്നാണ് അവസരങ്ങൾ കൂടുതൽ എത്തി കൊണ്ടിരിക്കുന്നത്. കരുക്കൾ ശ്രദ്ധാപൂർവം നീക്കി മുന്നേറുന്ന ലേഡി സൂപ്പർ സ്റ്റാറിനെ കുറിച് പരാമർശിച്ച കല മാസ്റ്റർ രംഗത്ത് വന്നിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.
നയൻതാരയുടെ ലൈഫിൽ വലിയ സ്ഥാനമാണ് കല മാസ്റ്റർക്കുള്ളത്. ഒരു അനിയത്തി കുട്ടിയായിട്ടാണ് നയൻ താരയെ കാണുന്നതെന്നും മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ കല മാസ്റ്റർ പറഞ്ഞു. സൂപ്പർ ലേഡി എന്നതിനപ്പുറം എല്ലാവരെയും സഹായിക്കുന്ന മനസ്സിനുടമയാണ് അവൾ. ഒരു നടിയാവാൻ പറഞ്ഞാൽ നടിയാവും. അതേസമയം ജീവിതത്തിലെ തന്റെ കടമകളൊന്നും അവൾ മറകാറില്ല. അവൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായതിനെ കുറിച്ചുള്ള വിമർശനങ്ങൾ തുടരുകയാണെങ്കിലും താൻ അവൾക്കൊപ്പമാണെന്നു കല മാസ്റ്റർ പറഞ്ഞു. എപ്പോഴും വിളിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിലുള്ളത്. വിളിച്ചാൽ അരമണിക്കൂറിൽ കൂടുതൽ സംസാരിക്കും. കോവിഡ് സമയത്ത് നല്ല ബിരിയാണി ഉണ്ടാക്കി കൊടുത്തു വിടുമായിരുന്നു. നടിയായും വീട്ടുകാരിയായും തന്റെ റോളുകൾ ഗംഭീരമാക്കുകയാണ് നയൻ താര.