Latest News

നക്‌സൽ ആക്രമണത്തിൽ, ജാർഖണ്ഡിൽ സി ആർ പി എഫ് ജവാൻ കൊല്ലപ്പെട്ടു

Published

on

നക്‌സൽ ആക്രമണത്തെ തുടർന്ന് ജാർഖണ്ഡിലെ വെസ്‌റ്റ് സിംഗ്ഭും ജില്ലയിൽ ഒരു സി ആർ പി എഫ് ജവാൻ കൊല്ലപ്പെട്ടു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ കോബ്ര ബറ്റാലിയൻ 209-ലെ സൈനികൻ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കുണ്ട്. നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു.

സർജോംബുരു, തുംബഹാക, ഗ്രാമങ്ങൾക്ക് സമീപമുള്ള കുന്നുകളിലാണ് നക്‌സലൈറ്റുകൾ ഐഇഡി സ്ഥാപിച്ചിരുന്നത്. സൈനികരായ ഇൻസ്പെക്ടർ ഭൂപേന്ദറും കോൺസ്‌റ്റബിൾ രാജേഷും മേഖലയിലെ നക്‌സലൈറ്റുകൾക്കെതിരായ സംയുക്ത ഓപ്പറേഷനിലായിരുന്നു. സ്‌ഫോടനത്തെ തുടർന്ന് ഇവരെ വിമാനമാർഗം റാഞ്ചിയിൽ ചികിത്സയ്ക്കായി എത്തിക്കുകയാണ് ഉണ്ടായത്. എന്നാൽ കോൺസ്‌റ്റബിൾ രാജേഷ്
ഇതിനകം മരണത്തിന് കീഴടങ്ങി. നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇൻസ്പെക്ടർ ഭൂപേന്ദറിന്റെ ആരോഗ്യ നിലയിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ.

‘നക്‌സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ കോബ്രാ 209ലെ രണ്ട് സൈനികർക്ക് പരിക്കേറ്റു. ഇൻസ്പെക്ടർ ഭൂപേന്ദറിനേയും കോൺസ്‌റ്റബിൾ രാജേഷിനേയും ഹെലികോപ്റ്ററിൽ റാഞ്ചിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ രാജേഷ് മരണത്തിന് കീഴടങ്ങി, ഭൂപേന്ദറിന്റെ നില തൃപ്തികരമാണ്. പ്രദേശത്ത് സേനയുടെ സംയുക്ത ഓപ്പറേഷൻ നടക്കുകയാണ്’ ജാർഖണ്ഡ് പോലീസ് ഐജി (ഓപ്പറേഷൻസ്) അമോൽ വിനുകാന്ത് ഹോംകർ ഒരു ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version