Entertainment

സംസ്ഥാന അവാർഡിൽ തഴഞ്ഞതിന് മധുരപ്രതികാരം, ‘ഹോം’മിന് ദേശീയ പുരസ്‌കാരം, ഇന്ദ്രൻസിന് പ്രത്യേക പുരസ്കാരം

Published

on

69ാമത് ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടൻ. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നായാട്ട് സിനിമയിലൂടെ ഷാഹി കബീർ സ്വന്തമാക്കിയിരിക്കുകയാണ്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം ഉണ്ട്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹനു ലഭിച്ചു.

ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നൽകുക. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത്. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് മത്സരത്തിനെത്തിയത്.

മികച്ച മലയാളം സിനിമ: ഹോം, മികച്ച തെലുങ്ക് ചിത്രം ഉപേന, മികച്ച ഹിന്ദി സിനിമ: സര്‍ദാര്‍ ഉദ്ദം (സംവിധാനം സുജിത് സര്‍കാര്‍), ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ : പ്രത്യേക ജ്യൂറി പുരസ്കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി , ഹോം: ഇന്ദ്രൻസ്, മികച്ച ഗായിക– ശ്രേയ ഘോഷാൽ,മികച്ച ഗായകന്‍– കാലഭൈരവ,മികച്ച സഹനടി– പല്ലവി ജോഷി,മികച്ച സഹനടൻ– പങ്കജ് ത്രിപാഠി,മികച്ച നടി– ആലിയ ഭട്ട്, കൃതി സനോണ്‍,മികച്ച നടൻ– അല്ലു അർജുന്‍,മികച്ച സംവിധായകൻ– നിഖിൽ മഹാജൻ,മികച്ച കുട്ടികളുടെ ചിത്രം– ഗാന്ധി ആൻഡ് കമ്പനി, മികച്ച എന്‍വിയോൺമെന്റ് കോൺവർസേഷൻ/ പ്രിസർവേഷൻ സിനിമ– ആവാസവ്യൂഹം, ഇന്ദിരഗാന്ധി അവാർഡ് ഫോർ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടർ– മേപ്പടിയാൻ (സംവിധാനം: വിഷ്ണു മോഹൻ), മികച്ച ചിത്രം– റോക്കട്രി, മികച്ച തിരക്കഥ (ഒറിജിനൽ): ഷാഹി കബീർ (നായാട്ട്),

മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി, മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ, മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ,മികച്ച സംഗീതം: പുഷ്പ,മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി),
മികച്ച മിഷിങ് സിനിമ– ബൂംബ റൈഡ്, മികച്ച ആസാമീസ് സിനിമ– ആനുർ,മികച്ച ബംഗാളി സിനിമ– കാൽകോക്കോ, മികച്ച ഹിന്ദി സിനിമ– സർദാർ ഉദം,മികച്ച ഗുജറാത്തി സിനിമ– ലാസ്റ്റ് ഫിലിം ഷോ, മികച്ച കന്നട സിനിമ– 777 ചാർളി, മികച്ച തമിഴ് സിനിമ– കഡൗസി വിവസായി,മികച്ച തെലുങ്ക് സിനിമ– ഉപ്പേന, (മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ0 ‌മികച്ച നൃത്തസംവിധാനം– ആർആർആർ, മികച്ച സ്പെഷൽ എഫക്ട്സ്– ആർആർആർ,മികച്ച സംഗീതസംവിധാനം– ദേവി ശ്രീ പ്രസാദ് (പുഷ്പ), മികച്ച പശ്ചാത്തല സംഗീതം– എം.എം..കീരവാണി, കോസ്റ്റ്യൂം ഡിസൈനർ– വീര കപൂർ ഈ, മികച്ച ഗാനരചയിതാവ്– ചന്ദ്രബോസ്,23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത്.

നോൺ ഫീച്ചർ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ ഇങ്ങനെ: മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്), മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ, മികച്ച സംഗീതം: ഇഷാൻ ദേവച്ച, മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ, മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ), മികച്ച സംവിധാനം: ബാകുൽ മാത്യാനി, മികച്ച ചിത്രം: ചാന്ദ് സാൻസേ, മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്,

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version