Latest News
നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്‌കാരം ഒന്‍പത് മലയാളികള്‍ക്ക്
കൊച്ചി . അഖില ഭാരത നാരായണീയ മഹോത്സവ സമിതിയും പ്രശാന്തി വിശ്വഭാരത ദര്‍ശന സേവാ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയിട്ടുള്ള നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്‌കാരത്തിന് ഒന്‍പത് മലയാളികള്‍ അർഹരായി. 16ന് ഉത്തര്‍പ്രദേശിലെ നൈമിശിരണ്യത്തിലെ സൂത പീഠത്തില്‍ ലക്നൗ എംഎല്‍എ ഭൂപേന്ദ്ര സിങ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുപി സാംസ്‌കാരിക മന്ത്രി ജയ് വീര്‍ സിങ് പുരസ്‌കാര സമര്‍പ്പണം നടത്തും.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു
നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്‌കാരത്തിനു അർഹരായവർ: കെ. ഹരിദാസ് തുരുവനന്തപുരം, പി. ശ്രീദേവി പാല്‍ക്കുളങ്ങര, രാജലക്ഷ്മിരാജ നിലമ്പൂര്‍, ശ്യാംചൈതന്യ പാലക്കാട്, അഡ്വ. മങ്കോട് രാമകൃഷ്ണന്‍ ഗുരുവായൂര്‍, ലക്ഷ്മി ഹരിഹരന്‍ ഇടപ്പള്ളി, മംഗലത്ത് ജഗദംബികാദേവി തൃപ്പൂണിത്തുറ, ഇന്ദിരാ നവീന്‍ചന്ദ്രന്‍ മട്ടാഞ്ചേരി, ഗിരിജാ കലാധരന്‍ വൈപ്പിന്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു