Entertainment
വിജയുമായുള്ള സാമന്തയുടെ പ്രണയരംഗങ്ങൾ നാഗചൈതന്യയെ അസ്വസ്ഥനാക്കി,തിയേറ്ററിൽ നിന്ന് ഇറങ്ങി പോയി താരം
രണ്ട് വർഷം മുമ്പാണ് നാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വഴി പിരിയുന്നത്. ഏഴ് വർഷത്തോളം പ്രണയിച്ച ഇവർ വേർപിരിഞ്ഞത് ആരാധകരെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു. പ്രണയിച്ച് ഒന്നായിട്ടും നാല് വർഷത്തോളും കുടുംബ ജീവിതം നയിച്ചിട്ടും ഇരുവരും എന്തിനാണ് വേർപിരിഞ്ഞത് എന്നതിന്റെ ഉത്തരം താരങ്ങളുടെ ആരാധകർക്ക് ഇനിയും പിടി കിട്ടിയിട്ടില്ല.
വിവാഹമോചനത്തിൽ പിന്നെ സാമന്ത സിനിമയിൽ കൂടുതൽ സജീവമാവുകയായിരുന്നു. ടൈറ്റിൽ റോളുകളിൽ തിളങ്ങി സാമന്ത സിനിമകൾ വിജയിക്കാൻ തുടങ്ങി. രൂപത്തിലും ഭാവത്തിലും സാമന്ത അടിമുടി മാറി. രണ്ട് വർഷം കൊണ്ട് തന്നിൽ ഒരുപാട് മാറ്റങ്ങൾ വന്നുവെന്നത് സാമന്തയും സമ്മതിക്കുന്നു. നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറുകയായിരുന്നു സാമന്ത പിന്നെ.
ഖുശിയാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസ്. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിൽ സാമന്തയുടെ നായകൻ. സിനിമ സെപ്റ്റംബർ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു വരുന്നത്. അതേസമയം ഇപ്പോഴിതാ സാമന്തയുടെ റൊമാന്റിക് ചിത്രമായ ഖുശിയുടെ ട്രെയിലർ പ്ലെ ചെയ്ത തിയേറ്ററിൽ നിന്നും നാഗ ചൈതന്യ ഇറങ്ങിപ്പോയി എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. നാഗചൈതന്യ അടുത്തിടെ ഒരു സിനിമ കാണാൻ തിയേറ്ററിൽ എത്തിയപ്പോൾ ഖുശിയുടെ ട്രെയിലർ പ്ലെ ചെയ്‌തതു എന്നും ഇത് കാണാൻ കൂട്ടാക്കാതെ താരം ഇറങ്ങിപ്പോയെന്നുമാണ് റിപ്പോർട്ട്.
കന്നഡ ചിത്രമായ ബോയ്‌സ് ഹോസ്റ്റലിന്റെ തെലുങ്ക് മൊഴിമാറ്റം ചെയ്ത പതിപ്പിന്റെ സ്പെഷ്യൽ ഷോയിൽ നാഗ ചൈതന്യ പങ്കെടുക്കാനെത്തുകയായിരുന്നു. താരം തിയേറ്ററിലേക്ക് പോകുന്നതിന്റെ വീഡിയോയും ഓൺലൈനിൽ വരികയുണ്ടായി. സിനിമയ്ക്കിടെ ഇന്റർവെൽ ആയപ്പോൾ ഖുശിയുടെ ട്രെയിലർ പ്ലെ ചെയ്തതാണ് നാഗ ചൈതന്യയെ ചൊടിപ്പിച്ചത്. നാഗചൈതന്യ അസ്വസ്ഥനായി തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോയി എന്നാണ് എംനയൻ എന്ന എന്റർടെയ്ൻമെന്റ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബോയ്‌സ് ഹോസ്റ്റലിന്റെ ആദ്യ പകുതി നാഗചൈതന്യ ആസ്വദിച്ചുവെന്നും ഇടവേളയിൽ ഖുശിയുടെ ട്രെയിലർ വന്നപ്പോൾ താരത്തിന് ഇഷ്ടപ്പെട്ടില്ലെന്നും ആണ് റിപ്പോർട്ടുകൾ.
അണിയറപ്രവർത്തകർ ഉടൻ തന്നെ ഓപ്പറേറ്ററോട് പറഞ്ഞ് ട്രെയിലർ നിർത്തിവെച്ചെങ്കിലും നാഗചൈതന്യ സ്പെഷ്യൽ ഷോ മുഴുവൻ കാണാൻ നിൽക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു. വിജയ് ദേവരകൊണ്ടയുമായുള്ള സാമന്തയുടെ പ്രണയരംഗങ്ങൾ നാഗചൈതന്യയെ അസ്വസ്ഥനാക്കിയെന്ന ഗോസിപ്പ് മറ്റൊരു വശത്ത് പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല.