Latest News
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് വീണ ജോർജ് എന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്ന് വീണ ജോര്‍ജിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വീണ ജോര്‍ജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നത്. മലപ്പുറം കുണ്ടൂര്‍ അത്താണി മുസ്ലീം ലീഗ് സമ്മേളന വേദിയിൽ വെച്ചായിരുന്നു കെ എം ഷാജിയുടെ അധിക്ഷേപകരമായ പ്രതികരണം ഉണ്ടായത്.
വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് കാര്യങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ആരോഗ്യ മന്ത്രിയുടെ യോഗ്യത എന്താണെന്നാണ് കെഎം ഷാജി ചോദിച്ചത്. നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണ ജോര്‍ജിന്റെ മന്ത്രിപദവിയെന്നും ഷാജി പരിഹസിക്കുകയുണ്ടായി. നിപയെ ഒരു സാധ്യതയായി മുഖ്യമന്ത്രിയും സിപിഎമ്മും കാണരുതെന്നും ഷാജി പറഞ്ഞിട്ടുണ്ട്.
വീണ ജോര്‍ജിനെതിരായ പരാമര്‍ശത്തിന് പിറകെ കെ എം ഷാജിക്കെതിരെ വ്യാപകമായ തോതിൽ വിമര്ശനങ്ങള് ഉയരുകയാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മുസ്ലിംലീഗ് നേതാവ് കെഎം ഷാജി നടത്തിയ പരാമര്‍ശം അപലപനീയമാണെന്ന് സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചര്‍ പ്രതികരിച്ചിട്ടുണ്ട്. പരാമര്‍ശം നിരുപാധികം പിന്‍വലിച്ച് മാപ്പുപറയണമെന്നും ശ്രീമതി ടീച്ചര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.