Latest News

ഹിജാബ് ധരിച്ച് മഹാഗണപതിസ്ത്രോത്രം ചൊല്ലി കശ്മീരിൽ മുസ്ലീം വിദ്യാർത്ഥിനികൾ

Published

on

ശ്രീനഗർ . തിന്മയുടെ മേൽ നന്മയുടെ പ്രതീകമാണ് ഗണപതി. തിന്മയുടെ മേൽ നന്മ എന്നും വിജയം നേടുമെന്നതിന്റെ നേർപ്രതീകമാണ് മഹാഗണപതി എന്ന് വിദ്യാർഥികൾ പോലും പറയുകയാണ്. ഹിന്ദുമത വിശ്വാസത്തിൽ മഹാഗണപതിയ്‌ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വിശദീകരിക്കുന്ന കശ്മീർ വിദ്യാർത്ഥിനിയുടെ വീഡിയോ ആണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ.

ജേണലിസ്റ്റ് ആദിത്യ രാജ് കൗൾ ‘X‘- ൽ ഓഗസ്റ്റ് 19 നാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. അതിൽ ഒരു പെൺകുട്ടി മഹാഗണപതി വന്ദനസ്ത്രോത്രം പാടുകയാണ്. ദക്ഷിണ കശ്മീരിലെ പഹൽഗാം പട്ടണത്തിലെ സല്ലാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ളതാണ് പുറത്തുവന്ന വീഡിയോ. കുട്ടികൾ ഗണേശ വന്ദന പാരായണം പൂർത്തിയാക്കിയതിൽ പിന്നെ ചൊല്ലിയതിന്റെ അർത്ഥങ്ങൾ പരസ്പരം ഉറക്കെ പറയുകയും ഗണപതിയുടെ പ്രാധാന്യവും ആരാധനയും എങ്ങനെയാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

ഹിജാബ് ധരിച്ച ഒരു വിദ്യാർത്ഥിനി സ്കൂളിനു മുന്നിൽ നിന്ന് ഗണേശ വന്ദനം ആലപിക്കുന്നതും ബുർഖ ധരിച്ച മറ്റ് വിദ്യാർത്ഥികൾ കേൾവിക്കാരായി ഇരിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഹിന്ദുമതത്തിൽ ഗണപതിയെ മറ്റേതൊരു ദൈവത്തിനും ദേവതകൾക്കും മുമ്പായി ആരാധിക്കുന്നുവെന്നും, ഗണപതിയെ സർവ്വ വിഘ്നങ്ങളും തീർക്കുന്ന ദൈവമായി കണക്കാക്കുന്നതിനാൽ, ഞങ്ങൾ ഗണേശ വന്ദനം ചൊല്ലുന്നുവെന്നാണ് മഹാഗണപതി സ്തുതി ചൊല്ലിയ കുട്ടി പറഞ്ഞിരിക്കുന്നത്.

ഹൈന്ദവ പുരാണപ്രകാരം തിന്മയുടെ മേൽ നന്മയുടെ പ്രതീകമാണ് ഗണപതി. തടസങ്ങളെ നശിപ്പിക്കുന്ന ശക്തമായാണ് ഗണപതി. അതിനാലാണ് ഏതെങ്കിലും ഒരു പുതിയ ജോലി ആരംഭിക്കുന്നതിന് മുമ്പോ ഏതെങ്കിലും മംഗളകരമായ ചടങ്ങുകളോ അവസരങ്ങളോ തുടങ്ങും മുൻപോ ഗണപതിയെ സ്തുതിക്കുന്നതെന്നും മുസ്ലീം പെൺകുട്ടി പറഞ്ഞിരിക്കുന്നത്.

(വാൽകഷ്ണം : ഷംസീറ് ഈ കുട്ടികളെ കണ്ട് ഭാരതമെന്തെന്ന രണ്ടക്ഷരം പഠിക്കണം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version