Latest News
ആ മാർഗദർശകൻ മറഞ്ഞു, പി.പി മുകുന്ദൻ എന്ന മലയാളികളുടെ മുകുന്ദേട്ടൻ ഓർമ്മകളായി
കണ്ണൂർ . ആറര പതിറ്റാണ്ടിലധികം രാഷ്‌ട്രീയ സ്വയംസേവകസംഘത്തിനായി പ്രവര്‍ത്തിച്ച ആർഎസ്എസിന്റെ സമുന്നതനായ നേതാവ് പി.പി മുകുന്ദൻ എന്ന മലയാളികളുടെ മുകുന്ദേട്ടൻ വിട വാങ്ങി. ഒരു കാലഘട്ടത്തിലെ സംഘപ്രവർത്തന ചരിത്രത്തിന്റെ ശക്തനായ ആൾരൂപം തലശ്ശേരിയിലെ മണത്തണയിലെ വീട്ടുവളപ്പിലെ മണ്ണിൽ അലിഞ്ഞു ചേരുന്നു.
പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയിൽ ശക്തമായി നിലയുറപ്പിച്ച് സമാജ പ്രവർത്തനം നടത്തിയ നേതാവിന്റെ വിയോഗത്തിൽ മനം നൊന്ത് പ്രവർത്തകർ. ആവേശത്തിന്റെ അഗ്‌നി പടര്‍ത്തി പ്രവര്‍ത്തകര്‍ക്ക് ഉണര്‍വും ഉന്മേഷവും പകര്‍ന്ന ധിക്ഷണാശാലിയായ പോരാളി, പ്രമുഖർ ഉൾപ്പടെയുള്ള വൻ ജനാവലിയെ സാക്ഷിയായി ഓർമ്മകൾ മാത്രം ബാക്കിയാക്കി പ്രപഞ്ചത്തിന്റെ വശ്യതയുടെ ഭാഗമായി അലിഞ്ഞു ചേർന്നു.
എളമക്കര ആർഎസ്എസ് പ്രാന്ത കാര്യലയം ഭാസ്‌കരീയം, തൃശ്ശൂർ സരസ്വതി വിദ്യാനികേതൻ, കോഴിക്കോട് ടൗൺ ഹാൾ, കണ്ണൂർ മാരാർജി ഭവൻ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചിരുന്നു. ജന്മനാടായ കണ്ണൂർ, പേരാവൂർ, മണത്തണയിലെ വീട്ടിൽ ഭൗതിക ദേഹം എത്തിച്ച ശേഷം പ്രാർത്ഥനയ്‌ക്ക് പിറകെ വൈകുന്നേരം 5 മണിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു.
ആയിരക്കണക്കിന് പ്രവർത്തകരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി മണത്തണയിൽ എത്തിചേർന്നത്. അന്ത്യപ്രണാമത്തിന് ശേഷം കുടുംബ സ്മശാനത്തിൽ 5.20ന് ഭൗതികദേഹം ആചാരങ്ങളോടെ സംസ്‌കരിച്ചു. ആ വിയോഗം, രാഷ്‌ട്രീയ കേരളത്തിൽ നികത്താനാകാത്ത വിടവ് സൃഷ്ടിച്ചു കൊണ്ടായിരുന്നു മടക്കം.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

