Culture
മുഹമ്മദ് യഹിയയുടെ ആഗ്രഹം സഫലമായി, ശോഭയാത്രയില്‍ അമ്പാടി കണ്ണനായി
കോഴിക്കോട് . ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ശോഭയാത്രയില്‍ അമ്പാടി കണ്ണനായി മുഹമ്മദ് യഹിയ. ഉണ്ണിക്കണ്ണനാവണമെന്ന യഹിയയുടെ ആഗ്രഹം സഫലമായി. ദിവ്യംഗനായ മൂന്നാം ക്ലാസുകാരന്‍ കോഴിക്കോട് നടന്ന ശോഭയാത്രയിൽ പങ്കെടുത്തു. ഉമ്മുമ്മ ഫരീദക്കൊപ്പം യഹിയ വീല്‍ചെയറില്‍ കൃഷ്ണനായെത്തുകയായിരുന്നു.
യഹിയ കൃഷ്ണനായത് മാതാപിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയാണ്. മഴ തകർത്ത പെയ്യുമ്പോഴും അതെല്ലാം ആസ്വദിച്ച് ശോഭയാത്രയില്‍ യഹിയ പങ്കെടുത്തു. കണ്ണൂര്‍ തലശേരി സ്വദേശിയായ യഹിയയുടെ അരയ്‌ക്ക് താഴെ തളര്‍ന്ന് പോയതിനെ തുടര്‍ന്ന് ഈ മൂന്നാം ക്ലാസുകാരന്‍ ചികിത്സയിലാണിപ്പോൾ.
യഹിയക്ക് കഴിഞ്ഞ വർഷമാണ് ഉണ്ണിക്കണ്ണൻ ആവണമെന്ന ആഗ്രഹം ഉണ്ടാവുന്നത്. കഴിഞ്ഞ ജന്മാഷ്ടിമിയില്‍ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയതിനാൽ പങ്കെടുക്കാനായില്ല. ഇക്കുറി കണ്ണനാവാൻ ശ്രീകൃഷ്ണ ജയന്തിയും കാത്തിരുന്നു. അതുജെകൊണ്ടു തന്നെ ഒരു ലോകം മുഴുവൻ അവനായുള്ള പ്രാത്ഥനയിലായിരുന്നു. കണ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളിൽ സംസ്ഥാനത്തുടനീളം വിവിധ ആഘോഷങ്ങളാണ് നടന്നത്. കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാത്ഥനകളും നടന്നു.