Latest News
ലോകത്ത് നോവായി മൊറോക്കോ, ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,122 ആയി
മൊറോക്കോ . ആഫ്രിക്കയിലെ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,122 ആയി. 2,421 പേർക്ക് ഭൂകമ്പത്തിൽ പരിക്കേറ്റു. അൽഹൗസിലാണ് കൂടുതൽ ആൾനാശം. അവിടെ മാത്രം 1,351 പേർ മരണപെട്ടു. തരൗഡന്റ് പ്രവിശ്യയിൽ 492 പേരും, ചിചൗവയിൽ 201 പേരും, മാരാകേഷിൽ 17 പേരും മരിച്ചതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം നടക്കുകയാണ്.
അറ്റ്‌ലസ് പർവനിരകൾക്കിടയിലാണ് മൊറോക്ക സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തന്നെ രക്ഷാപ്രവർത്തനം നടത്തുന്ന മൊറോക്കൻ സൈനികരും മറ്റ് സംവിധാനങ്ങളും ദുരന്തമുഖത്തേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ദുരന്തത്തിന്റെ ആഘാതത്തിൽ റോഡുകളും മറ്റും കല്ലും മണ്ണും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇന്റർനെറ്റ്-വൈദ്യുതി ബന്ധം പൂർണമായും നിലച്ചിരിക്കുന്നു. രക്ഷാപ്രവർത്തകർക്ക് ഇതൊക്കെ കടുത്ത വെല്ലുവിളി ആണ് ഉണ്ടാക്കുന്നത്.
പ്രദേശത്ത് തുടർചലനങ്ങൾ അനുഭവപ്പെടുന്നതും ആശങ്ക ഉണ്ടാക്കുന്നു. 300,000-ത്തിലധികം പേരെ ദുരന്തം ബാധിച്ചെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിനോദസഞ്ചാരി കളേറെ എത്തുന്നിടമാണ് ഇവിടം. ഭൂകമ്പം ഉണ്ടായ ദിവസം വിദേശികൾ ഉൾപ്പെടെ ആയിരങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇത് മരണസംഖ്യ ഉയരാൻ കാരണമായി.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു