Entertainment
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
സെലിബ്രിറ്റികളുടെ ഭാവി പ്രവചിക്കുന്ന ജ്യോത്സ്യന്മാർ എപ്പോഴും വാർത്തകളിൽ ഇടം പിടികാറാണ് പതിവ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും, സുരേഷ് ഗോപിയുടെയും മുതൽ കാവ്യാ മാധവന്റെയും ദിലീപിന്റെയും ദാമ്പത്യ ബന്ധത്തെക്കുറിച്ച് വരെ പ്രവചനം നടത്തിയിരിക്കുകയാണ് അഹോരാനന്ദ സ്വാമി ഇപ്പോൾ. അഹോരാനന്ദയുടെ വാക്കുകൾ കണ്ണുമടച്ച് ഇവരെ വിശ്വസിക്കുന്നവർ ഏറെയുള്ള സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
രേവതി നക്ഷത്രക്കാരനായ മോഹൻലാൽ മന്ത്രിയാകും എന്ന് വരെ പ്രവചിച്ചിരിക്കുകയാണ് ഈ വൈറൽ സ്വാമി. മന്ത്രി ആകാനുള്ള ആഗ്രഹുവുമായി ആരെങ്കിലും ഈ സാമിയെ കൊണ്ട് പറയിപ്പിച്ചതാണോ? എന്നും അറിയില്ല. മോഹൻലാൽ മന്ത്രിയാകും, മോഹൻലാലിന് അക്കിടി പറ്റാനുള്ള സാദ്ധ്യതകൾ ഉണ്ട്. വളരെ സൂക്ഷിക്കേണ്ട സമയമാണിത്. എന്നൊക്കെ വൈറൽ സ്വാമി നടത്തിയിരിക്കുന്നു. മാത്രമല്ല മകരക്കൂറ് രാശിക്കാരനും ഉത്രാടം നക്ഷത്രക്കാരനുമായ ദിലീപിനും ദോഷസമയം ആണെന്നും സ്വാമി പറഞ്ഞിട്ടുണ്ട്.
മഞ്ജു വാര്യർ എല്ലാ ദൈവാധീനവും നിറഞ്ഞ ഒരു സ്ത്രീയാണ്. കാവ്യക്ക് ഭർതൃയോഗം ഇല്ല. തിരുവാതിര നക്ഷത്രമാണ്. ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ തനിക്ക് സൈബർ അറ്റാക്ക് ഉണ്ടായേക്കാം എന്നും ഒരു യൂ ട്യൂബ് ചാനലിലൂടെ വൈറൽ സ്വാമി പറയുന്നു. ദിലീപ് ശനി ദശയിൽ നിന്നപ്പോഴായിരുന്നു ദോഷം ഉണ്ടായത്. മമ്മൂട്ടി സാറിന് കണ്ഠകശനി തീരുകയാണ്. മനദുഃഖം ഉണ്ടാകും. ഉത്രാടം നക്ഷത്രക്കാരാണ് നടൻ സൂര്യയും ദിലീപും. സുരേഷ് ഗോപിയുടെ എല്ലാ ദുഖവും തീർന്നു. ചിലപ്പോൾ മനദുഖം ഉണ്ടായേക്കാം. പ്രവചനങ്ങൾ ഇങ്ങനെ നീളുന്നു.
അതേസമയം ജ്യോതിഷത്തിന്റെ പേരിലും ദൈവങ്ങളുടെ പേരിലും ആചാരങ്ങളുടെ പേരിലും തട്ടിപ്പുകൾ അരങ്ങു തകർക്കുകയാണെന്നു സ്വാമി ഭദ്രാനന്ദ് പറഞ്ഞതാണ് ഇവിടെ ഓർക്കേണ്ടിയിരിക്കുന്നത്. ഇവരെല്ലാം ആത്മീയ പരിവേഷമാണ് ഉപയോഗിക്കുന്നത്. ഋഷിവര്യന്മാർക്ക് മാത്രമാണ് ഇത്തരം പ്രവചങ്ങൾ സത്യത്തിൽ നടത്താൻ കഴിയൂ. അവർ പറയുന്നത് നടന്നിരിക്കും. അല്ലാത്ത പ്രവചനക്കാരെല്ലാം വയറ്റിപ്പിഴപ്പിനു കഷ്ട്ടപ്പെടുന്ന ജ്യോതിഷികളാണ്. അന്ധവിശ്വാസം നിറച്ചുകൊണ്ടുള്ള പ്രവചനത്തിനെതിരെ ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്..