Entertainment
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുന്ന ചുരുക്കം ചില താരപുത്രിമാരിൽ ഒരാളാണ് മോഹൻലാലിന്റെ മകൾ വിസ്മയ. എങ്കിലും ചില പ്രധാനപ്പെട്ട വിശേഷങ്ങൾ എല്ലാം വിസ്മയ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ പങ്കുവച്ച ഒരു വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛൻ ലോകം അറിയപ്പെടുന്ന നടനാണെങ്കിലും ആ പേരിന്റെ നിഴലിൽ വളരാൻ മോഹൻലാലിന്റെ രണ്ട് മക്കളും ആഗ്രഹിക്കുന്നില്ല.
തങ്ങളുടേതായ രീതിയിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനാണ് പ്രണവ് മോഹൻലാലിനും വിസ്മയ മോഹൻലാലിനും ഇഷ്ടം. തന്റെ യാത്രകൾക്ക് ആവശ്യമായ പണം സമ്പാദിക്കാനാണ് അപ്പു എന്ന പ്രണവ് സിനിമകളിൽ അഭിനയിക്കുന്നത്. അത് കഴിഞ്ഞാൽ കുറേ കാലത്തേക്ക് പ്രണവിന്റെ വിവരമൊന്നും ഉണ്ടാവില്ല. ഹിമാലയൻ യാത്രകളിലെങ്ങാനും ആയിരിക്കും.
ഹൃദയം സിനിമയ്ക്ക് ശേഷം എടുത്ത ബ്രേക്കിലാണ് ഇപ്പോഴും നടൻ. വിസമയ മോഹൻലാൽ ആകട്ടെ പുസ്തകങ്ങളിലും വരകളിലും എഴുത്തിലും യാത്രകളിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്റെ എഴുത്തും കുത്തും വരയും എല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. വേറിട്ട രീതിയിലുള്ള വരകൾ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് വിസ്മയ.
ഒരു പെറ്റ് ഡോഗിനെ ദത്ത് എടുത്തിരിക്കുന്നു. കാസ്‌പെറോ എന്നാണ് അതിന് പേര് നൽകിയിരിക്കുന്നത്. ‘ഞങ്ങൾ നാലാമത്തെ കുഞ്ഞിനെ ദത്ത് എടുത്തു. അവൻ ഒരു അപാര സുന്ദരനാണ്’ എന്നാണ് വിസ്മയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സൂര്യാസ്തമയം നോക്കി നിൽക്കുന്ന കാസ്‌പെറോയുടെ ഏതാനും ചിത്രങ്ങളും താരപുത്രി പങ്കുവച്ചിട്ടുണ്ട്. കമന്റ് ബോക്‌സ് ഓഫാണ്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ അടക്കം പല സെലിബ്രിറ്റികളും പോസ്റ്റിന് ലൈക്ക് അടിച്ചിട്ടുണ്ട്. അച്ഛന്റെ വഴി പിന്തുടർന്ന് അഭിനയത്തിലേക്ക് വരില്ല എന്ന് ഉറപ്പുള്ള ചില താരപുത്രിമാരിൽ ഒരാളാണ് വിസ്മയ. അഭിനയത്തോടല്ല, എഴുത്തിനോടാണ് വിസ്മയയ്ക്ക് താത്പര്യം. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം എഴുതിയിട്ടുണ്ട്.