Latest News
‘ഭാരതത്തെ ലോകത്തിനു മുന്നിൽ ഒരു ബ്രാൻഡാക്കി മോദി മാറ്റി’

ന്യൂ ഡൽഹി . ഭാരതത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തികളാണ് മഹാത്മാഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ. അഹിംസ എന്ന ആശയം കൊണ്ട് ലോകത്തിന് മുന്നിൽ ഭാരതത്തെ മഹാത്മാഗാന്ധി അടയാളപ്പെടുത്തിയപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നാക്കി ഭാരതത്തെ മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ജി20 ഉച്ചകോടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ. നരേന്ദ്രമോദിക്ക് മുമ്പുള്ള പ്രധാനമന്ത്രിമാരും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതേസമയം, ഭാരതത്തിന്റെ ഐഡന്റിറ്റി വികസിപ്പിക്കാനും ഭാരതത്തെ ഒരു ബ്രാൻഡാക്കി മാറ്റാനും പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് കഴിഞ്ഞു. ആഫ്രിക്കൻ യൂണിയനെ (എയു) ഗ്രൂപ്പ് ജി20-യിൽ ഉൾപ്പെടുത്തിയതിന് ഭാരതത്തിനും നരേന്ദ്രമോദിക്കും ദക്ഷിണാഫ്രിക്കയുടെ നന്ദി നലേഡി പണ്ടോർ പറഞ്ഞു.
രാജ്യങ്ങൾ തമ്മിൽ യുക്രെയ്ൻ യുദ്ധത്തെ ചൊല്ലി തർക്കമുണ്ടായെങ്കിലും നൂറ് ശതമാനം സമവായത്തോടെ ഭാരതത്തിന്റെ പ്രഖ്യാപനം ലോകരാഷ്ട്രങ്ങളെല്ലാം അംഗീകരിക്കുകയായിരുന്നു. ഇന്നത്തെ യുഗം യുദ്ധമായിരിക്കരുത് എന്നതായിരുന്നു ആ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിൽ സമവായം കൊണ്ടുവന്നതിന്റെ എല്ലാ ക്രെഡിറ്റും ഭാരതത്തിനും മോദിക്കുമുള്ളതാണെന്നും നലേഡി പണ്ടോർ പറയുകയുണ്ടായി.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും