Latest News
‘നീയൊന്നും ഇവിടെ ജീവിക്കില്ലെന്ന്’ പോലീസിനും ആര്‍ ടി ഒക്കും കളക്ടർക്കും എം എം മണിയുടെ ഭീഷണി
ഇടുക്കി . മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിരട്ടി പ്രകോപന പരാമര്‍ശങ്ങളുമായി സി പി എം നേതാവും എം എല്‍ എയും മുന്‍ മന്ത്രിയുമായ എം എം മണി. നെടുങ്കണ്ടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിതമായി പിഴ ഈടാക്കുന്നതായി ആരോപിച്ച് ഉടുമ്പന്‍ചോല കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മണിയുടെ വിരട്ടലും പ്രകോപനപരമായ പരാമർശവും ഉണ്ടായത്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ മാത്രമല്ല, പോലീസിനെയും ആര്‍ ടി ഒയെയും, കളക്ടർക്ക് വരെയാണ് മണിയുടെ വിരട്ടൽ. ‘ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നും അത് പൊലീസായാലും ആര്‍ടിഒ ആയാലും കലക്ടറായാലും ശരിയെന്നും ആണ് മണി ഭരണത്തിന്റെ ഹുങ്കിൽ വരട്ടിയത്. മണിയുടെ വാക്കുകൾ ഇങ്ങനെ. ‘ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കില്‍ കൈകാര്യം ചെയ്യും. അത് പോലീസായാലും ആര്‍ ടി ഒ ആയാലും കലക്ടറായാലും. ഡ്യൂട്ടിയില്‍ രാഷ്ട്രീയമെടുത്താന്‍ ഞങ്ങളുമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല’ മണി പറഞ്ഞു.
‘സര്‍ക്കാര്‍ നിന്നോടൊക്കെ കൊള്ളയടിക്കാന്‍ പറഞ്ഞോ? നിന്റെ അമ്മേനേം പെങ്ങന്‍മാരെയും ഒക്കെ കൂട്ടിക്കൊടുക്കാന്‍ പറഞ്ഞോ? അങ്ങനെ പറഞ്ഞോ? സര്‍ക്കാരിന് ന്യായമായും നികുതി കൊടുക്കണം. നികുതി പിരിക്കാന്‍ സംവിധാനമുണ്ട്. അത് പറയുന്നവന്‍ രാഷ്‌ട്രീയക്കാരനാണ്. അവനെ നമ്മള്‍ രാഷ്‌ട്രീയമായി നേരിടണം. രാഷ്‌ട്രീയം എന്ന് പറഞ്ഞാല്‍ പിന്നെ സാമം, ദാനം, ഭേദം, ദെണ്ണം എല്ലാമുണ്ട്. ആര്‍ടിഒ ആയാലും ജോയിന്റ് ആര്‍ടിഒ ആയാലും ഏതവനായാലു മര്യാദയ്‌ക്കാണെങ്കില്‍ മര്യാദ. മര്യാദകേട് കാണിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കും. അത് റവന്യു ഉദ്യോഗസ്ഥനാണേലും കലക്ടറാണേലും ചീഫ് സെക്രട്ടറി ആണേലുമതേ’ എന്നും എംഎം മണി പറഞ്ഞു.