Latest News
ഓഫീസിന്റെ പിടിച്ച് പറി, കെ വി തോമസുമായി തെറ്റി, വേണുരാജാമണിയുടെ കേസര തെറിച്ചു
ഓഫീസിന്റെ പിടിച്ച് പറി, ഉൾപ്പടെയുള്ള കിടമത്സരങ്ങൾക്കൊടുവിൽ കെ വി തോമസുമായി തെറ്റിയ കേരളാ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സെപ്ഷ്യല്‍ ഡ്യുട്ടിയായ വേണുരാജാമണിയുടെ കേസര തെറിച്ചു. കസേര തെറിച്ചു എന്ന് പറയുന്നതിനേക്കാൾ കസേര തെറിപ്പിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. സെപ്തംബര്‍ 30 ഓടെ വേണുരാജാമണിയുടെ ഡല്‍ഹിയിലെ സേവനം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് കേരളാ സര്‍ക്കാര്‍ ഉത്തരവിറങ്ങി.
ചീഫ് സെക്രട്ടറി റാങ്കില്‍ ഡല്‍ഹിയിലെ കേരളാ സർക്കാരിന്റെ ഓഫീസര്‍ ഓണ്‍ സെപ്ഷ്യല്‍ ഡ്യുട്ടിയായിരുന്നു വേണുരാജാമണി. 2021 സെപ്തംബറില്‍ ആണ് വേണുരാജാമണിയെ സര്‍ക്കാര്‍ നിയമിക്കുന്നത്. എന്നാല്‍ പിന്നീട് കാബിനറ്റ് റാങ്കില്‍ മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിനെ കേരളാ സര്‍ക്കാര്‍ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കുകയായിരുന്നു. ഡല്‍ഹിയിലെത്തിയ കെ.വി. തോമസ് കേരള ഹൗസിലെ വേണു രാജാമണിയുടെ ഓഫിസ് ആദ്യം തന്നെ കൈയ്യടക്കുകയായിരുന്നു. ഓഫിസ് നഷ്ടപ്പെട്ട വേണു രാജാമണി പിന്നിട് പിണറായി എത്തുമ്പോള്‍ മാത്രമാണ് കേരളാ ഹൗസില്‍ വരാറുണ്ടായിരുന്നത്. കെ വി തോമസുമായി ഒത്തുപോകാന്‍ പറ്റാത്തതാണ് വേണുരാജാമണിക്ക് വാതിൽ തുറക്കുന്നത്.
2023 ജനുവരി വരെ വേണു രാജാമണി 15.46 ലക്ഷം രൂപ ഓണറേറിയം വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഒപ്പം ടെലിഫോണ്‍ ചാര്‍ജ് ആയി 36, 896 രൂപയും ഓഫിസ് ചെലവിനായി 73, 728 രൂപയും യാത്ര ബത്തയായി 3.11 ലക്ഷവും വേണു രാജാമണിക്ക് ഇതിനകം കിട്ടിയിട്ടുണ്ട്. ഇതിനിടയില്‍ സര്‍ക്കാര്‍ വാഹനത്തില്‍ സഞ്ചരിച്ച് ഹരിയാനയിലെ ലോ കോളേജില്‍ പ്രൊഫസറായി ജോലിയും എടുത്തു വരുകയായിരുന്നു. ഇതിനിടയിലാണ് കെ.വി തോമസിനെ കൂടി ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി ആയി പിണറായി മുകൈയ്യെടുത്ത് നിയമിക്കുന്നത്.