Crime
നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ മുന്നാറിൽ ആക്രമണം
ഇടുക്കി . കേരളത്തിൽ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നതായ വാർത്തകളാണ് പുറത്ത് വരുന്നത്. നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ മുന്നാറിൽ മതമൗലിക വാദികളുടെ ആക്രമണം ഇതാണ് ചൂണ്ടി കാട്ടുന്നത്. കുടുംബ സമേതം രണ്ട് ദിവസത്തെ മൂന്നാർ സന്ദർശനത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമിനെ പത്തോളം പേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നു.
മൂന്നാറിന് സമീപം ആനച്ചാലിലാണ് സംഭവം നടക്കുന്നത്. കുടുംബ സമേതം രണ്ട് ദിവസത്തെ മൂന്നാർ സന്ദർശനത്തിനെത്തിയതായിരുന്നു സയ്യിദ്. മുൻകൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് സയ്യിദ് നിസ്‌കാരത്തിനെത്തിയപ്പോഴാണ് പള്ളിക്കു പുറത്ത് മതമൗലിക വാദികളുടെ ആക്രമണത്തിനു ഇരയാവുന്നത്.
നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പത്തോളം പേർ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിയുമായി സയ്യിദിന് നേരെ പാഞ്ഞടുത്തു. സയ്യിദിന്റെ മൊബൈൽ ഫോൺ അവർ തട്ടിയെടുത്തു. തുടർന്ന് സുരക്ഷാ സേനയുടെ ഇടപെടലിലാണ് സയ്യിദ് ഇബ്രാഹിം സുരക്ഷിതനാവുന്നത്. മൂന്നാർ പോലീസ് തുടർന്ന് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പള്ളിയിലെത്തിയ വിശ്വാസികൾക്ക് മധുരം നൽകിയ ശേഷമാണ് സയ്യിദ് മടങ്ങിയത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിയ്‌ക്കും ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറി പരാതി നൽകി.
തനിക്ക് കേരളത്തിൽ ഉണ്ടായ മോശം അനുഭവം സയ്യിദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് രാജ് കുമാറും ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജയ്പാൽ സേതുരാമനും സയ്യിദിനൊപ്പം ഉണ്ടായിരുന്നു. ഇവർ പുറത്ത് നിൽക്കെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്നും ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി പ്രബീഷ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ബി ജെ പി ദേശീയ വക്താവ് അനിൽ കെ ആന്റണി പറഞ്ഞത് അക്ഷരം പ്രതി ശരിയെന്നു ചൂണ്ടികാട്ടുന്നതാണ് ഈ സംഭവം.