Entertainment

മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍, എ.എന്‍ രാധാകൃഷ്ണന്‍റെ മകള്‍ അഭിരാമിയെ താലി ചാർത്തി

Published

on

മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹനും ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍റെ മകള്‍ അഭിരാമിയും എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വിവാഹിതരായി. കഴിഞ്ഞ ഏപ്രിലില്‍ ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നിരുന്നു. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം വിവാഹത്തില്‍ പങ്കെടുക്കുകയുണ്ടായി.

സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ​ഗോപി, ഉണ്ണി മുകുന്ദൻ, രഞ്ജി പണിക്കർ, മേജർ രവി, അനുശ്രീ, അതിഥി രവി, സൈജു കുറുപ്പ്, സംവിധായകന്‍ സത്യൻ അന്തിക്കാട്, തുടങ്ങിയ വൻ താരനിരയാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, കെ ബാബു എംഎല്‍എ തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു.

ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ മികച്ച നവാ​ഗത സംവിധായകനുള്ള പുരസ്കാരം നേടിയ പിറകെയാണ് വിഷ്ണു മോഹൻ വിവാഹിതനായിരിക്കുന്നത്. വധു അഭിരാമി നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. വിഷ്ണു ഒരുക്കുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നിഖില വിമലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version