Entertainment
മീന വീണ്ടും വെള്ളിത്തിരയിലേക്ക്, കൂടെ ലാലേട്ടൻ ഉണ്ടോ? എന്ന് ആരാധകർ
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ലാലേട്ടനും മീനയും. ഇരുവരും ജോഡികളായി എത്തുന്ന സിനിമളിൽ ഇവർ വെച്ച് പുലർത്തുന്ന കെമിസ്ട്രി പ്രേക്ഷക പ്രിയ ജോഡികളാക്കി ഇപ്പോഴും മാറ്റി. അതുകൊണ്ട് തന്നെ മീനയുടെ പുതിയ ചിത്രം എന്ന് കേട്ടപ്പോൾ തന്നെ ആരാധകർ ചോദിക്കുന്നത് കൂടെ ലാലേട്ടനുമുണ്ടോ എന്നാണ്. ‘ആനന്ദപുരം ഡയറീസ് ‘ എന്ന ചിത്രമാണ് മീനയെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
നവാഗതനായ ജയ ജോസ് രാജാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ഇടമെന്ന ചിത്രത്തിനു ശേഷം ജയയുടെ രണ്ടാമത്തെ ചിത്രമാണിത്. വയനാട്ടിലെ കൽപ്പറ്റയിൽ ആരംഭിച്ചിരിക്കുന്ന ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സിദ്ധാർത്ഥ് ശിവ, സുധീർ കരമന, ജാഫർ ഇടുക്കി, റോഷൻ റൗഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്, സൂരജ് തേലക്കാട്, മീര നായർ, മാല പാർവ്വതി, ദേവീക ഗോപാൽ നായർ, രമ്യ സുരേഷ്, ആർ.ജെ അഞ്ജലി, കുട്ടി അഖിൽ(കോമഡി സ്റ്റാർസ്) എന്നിവരാണ്.നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായരാണ് ചിത്രം നിർമ്മിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കഥയും തയ്യാറാക്കിയിരിക്കുന്നത്.റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. വരികൾക്ക് ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ എന്നിവർ സംഗീതം നൽകിയിരിക്കുന്നു.
ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് മീന, ശ്രീകാന്ത്, മനോജ് കെ ജയൻ എന്നിവറം ഉണ്ട്. മറ്റു അണിയറ പ്രവർത്തനങ്ങൾ നിർവഹിച്ചിരിക്കുന്നത്, എഡിറ്റർ-അപ്പു ഭട്ടതിരി, പ്രൊജക്ട് ഡിസൈനർ-നാസ്സർ എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സത്യകുമാർ, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, കല-സാബു മോഹൻ, മേക്കപ്പ്-സീനൂപ് രാജ്, വസ്ത്രാലങ്കാരം-ഫെമിന ജബ്ബാർ, സ്റ്റിൽസ്-അജി മസ്ക്കറ്റ്, പരസ്യക്കല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശിധരൻ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ്.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ ശ്രീനാരായണ ഗുരു