Latest News
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ പുറത്തുവിടാൻ വെല്ലു വിളിച്ച് മാത്യു കുഴൽനാടൻ എംഎൽഎ
തിരുവനന്തപുരം. തന്റെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തിലുള്ള നിയമകാര്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ താൻ പുറത്ത് വിടാമെന്നും, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പേരിലുള്ള കമ്പനിയുടെ 2016 മുതലുള്ള സാമ്പത്തിക ഇടപാടുകൾ പുറത്തുവിടാൻ തയാറാണോ എന്നും വെല്ലു വിളിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനിയിൽ ജോലി ചെയ്ത 50% ആളുകളുടെയെങ്കിലും വിവരം പുറത്തുവിടാൻ തയ്യാറാകണം മാത്യു കുഴൽനാടൻ പറഞ്ഞു.
‘സ്ഥാപനം നടത്തുന്നതിനു പിന്നിലെ അധ്വാനം വളരെ വലുതാണ്. ആരോപണം ഉന്നയിച്ച് എന്തു വേണമെങ്കിലും സിപിഎം നേതാക്കൾക്ക് തകർക്കാൻ കഴിയും. തൊഴിലാളികളുടെ വിയർപ്പുകൊണ്ടാണ് സിപിഎം നേതാക്കൾ ജീവിക്കുന്നത്. എനിക്ക് പങ്കാളിത്തമുള്ള കമ്പനിയിലേക്ക് വിദേശരാജ്യത്തുനിന്നു പണം വന്നിട്ടുണ്ട്. വിദേശ കമ്പനികളുടെ കേസ് വാദിച്ചതിനാണ് ആ പണം വന്നത്’ മാത്യു കുഴൽനാടൻ പറഞ്ഞു.
സിപിഎം ഒരു അന്വേഷണ കമ്മിഷനെ വച്ചാൽ അവർക്ക് എന്റെ കമ്പനിയുടെ ഇടപാടുകളുടെ രേഖകളെല്ലാം നൽകാം. തനിക്കു പങ്കാളിത്തമുള്ള കമ്പനിയിൽ ജോലി ചെയ്തവരുടെ വിവരങ്ങളും കൈമാറാം. തോമസ് ഐസക്കിനെപോലെ സാമ്പത്തിക ശാസ്ത്രം അറിയാവുന്ന ഒരു നേതാവ് രേഖകൾ പരിശോധിക്കട്ടെ. തനിക്കു പങ്കാളിത്തമുള്ള നിയമകാര്യ കമ്പനി കള്ളപ്പണം വെളുപ്പിക്കുന്നു എന്ന സിപിഎം ആരോപണത്തിനു മറുപടി പറയുമ്പോഴാണ് മാത്യു കുഴൽനാടൻ ഇങ്ങനെ പ്രതികരിച്ചത്.