Crime
നാത്തുന്മാർ തമ്മിൽ കോടതിയിൽ കൂട്ട തല്ല്, കേസെടുത്ത് പോലീസ്
ആലപ്പുഴ . ചേർത്തല കോടതി വളപ്പിൽ കുടുംബ വഴക്കുമായി ബന്ധപെട്ടു കോടതിയിലെത്തിയ നാത്തുന്മാർ തമ്മിൽ കൂട്ട തല്ല് ഉണ്ടായി. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ പിറകെ ഇരുവരും തമ്മിൽ പരസ്യമായി വഴക്കും കയ്യാങ്കളിയും നടക്കുകയായിരുന്നു. ഭാര്യയും ഭർത്താവിന്റെ സഹോദരിയുമാണ് പരസ്പരം തമ്മിൽ അടിക്കുകയും മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തത്.
വിവാഹോചന ശേഷം കുഞ്ഞിനെ ഭർത്താവിന് കൈമാറണമെന്ന് കോടതി ഉത്തരവില ഉണ്ടായിരുന്നു. ഭർത്താവിന്റെ സഹോദരി കുഞ്ഞിനെ വാങ്ങുന്നതിനിടെയാണ് നാത്തൂന്മാർ തമ്മിൽ അടിപിടി ഉണ്ടാവുന്നത്. കോടതി വളപ്പിൽ വെച്ച് നടന്ന സംഘർഷത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതി വളപ്പിലെത്തുമ്പോൾ ഇരു കൂട്ടരും തമ്മിൽ തല്ല് ഉണ്ടാവുന്നത് ഇത് നാലാം തവണയാണ്. കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ എത്തുന്നത്. ദമ്പതികൾ ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായതാണ്.
ഭർത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള വഴക്കാണ് വിവാഹ മോചനം വരെ എത്തുന്നത്. ഒരു കടമുറിയുമായി ബന്ധപ്പെട്ട തർക്കത്തോടെയായിരുന്നു വഴക്കിനു തുടക്കം. തുടർന്ന് ഇതേ ചൊല്ലി നിരവധി കേസുകൾ ഉണ്ടായതായി അഭിഭാഷകർ പറയുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയിൽ ആവശ്യപ്പെട്ടു. അതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയാവുന്നത്. ഇവർക്ക് ഏഴും നാലും വയസുള്ള രണ്ട് മക്കളാണ് ഉള്ളത്.