Latest News
മറുനാടൻ മലയാളിയുടെ ഷാജൻ സ്കറിയക്ക് ഹൈക്കോടതിയുടെ വിമർശനം
മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയക്ക് ഹൈക്കോടതിയുടെ വിമർശനം. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെയാണ് കോടതി വിമർശിച്ചിരിക്കുന്നത്.
ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നും ജസ്റ്റിസ് കെ ബാബു വിമർശിക്കുകയായിരുന്നു. മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലെ ജാമ്യ ഉത്തരവിൽ ഇളവ് തേടി ഷാജൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമർശനം ഉണ്ടായത്.
ഹൈക്കോടതി ഷാജന് മുൻകൂർ ജാമ്യം നൽകുമ്പോൾ, കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നു. അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു എന്നാൽ ഹർജിയിൽ ഷാജൻ ആവശ്യപ്പെടുന്നത്. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.