Entertainment
മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും ഭക്ഷണ പ്രിയരാണ്
ബാലതാരമായി സിനിമയിലേക്ക് ചുവടു വെച്ച സുന്ദരിയാണ് മഞ്ജിമ മോഹൻ. മഞ്ജിമയുടെ കളി ചിരികളും കൊഞ്ചലും മലയാളികൾക്കിന്നും മറക്കാൻ കഴിയില്ല. പ്രിയമെന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുമ്പോൾ ക്ലൈമാക്സിൽ താരം പറയുന്ന ഒരു ഡയലോഗുണ്ട് ‘ഞങ്ങൾ വല്ല ഓർഫനേജിലും കഴിഞ്ഞോളാം ചാച്ചൻ ഇവടെ നിന്നോളൂ’ സിനിമകാണുന്ന ഏവരുടെയും കണ്ണ് നനയിക്കുന്ന രംഗമായിരുന്നു അത്.
മഞ്ജിമ മോഹൻ മുതിർന്ന ശേഷം ഒരേയൊരു പടത്തിൽ മാത്രം നായികയായി അഭിനയിച്ചു. ഒരുവടക്കാൻ സെൽഫിയിൽ നിവിൻ പോളിക്കൊപ്പം. ചിത്രം ഹിറ്റ് ആണെങ്കിലും മഞ്ചിമ യുടെ പെർഫോമൻസ് അങ്ങേയറ്റത്തെ വിമർശനം നേരിടേണ്ടി വന്നു. മലയാളത്തിൽ നിന്നും നേരെ തമിഴ്ലേക്ക് മഞ്ജിമ മാറി. പിന്നെ അവിടെ ഇരിപ്പുറപ്പിച്ചു. പഴയ കാല നടൻ കാർത്തിക്കിന്റെ മകൻ ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ഇവരുടെ പ്രണയവും വിവാഹവും സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒന്നായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന കപ്പിൾ ഫോട്ടോസ് നിമിഷ നേരം കൊണ്ടാണ് വൈറൽ ആവുന്നത്.
ഇപ്പോഴിതാ ഭർത്താവുമൊത്തുള്ള കിടിലൻ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം.’എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം, ഏറ്റവും ഇഷ്ടപ്പെട്ട ആക്ടീവിറ്റി ചെയ്യുന്നു’ പുതിയ ഫോട്ടോയ്ക്ക് മഞ്ജിമ കൊടുത്ത ക്യാപ്ഷൻ ആണ് ഇത്. ഇരുവരും ഭക്ഷണം കഴിക്കുന്നതാണ് ചിത്രം. നടി അഹാന കൃഷ്ണയും ചിത്രത്തിന് കമന്റ് ഇട്ടിട്ടുണ്ട്. ഇന്ന് ഇന്റർനെറ്റിൽ കണ്ട ഏറ്റവും മനോഹര ചിത്രമെന്നു മറ്റൊരാൾ കമന്റ് ഇട്ടു.
ശരീര സൗന്ദര്യത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ട താരമാണ് മഞ്ജിമ. താൻ എങ്ങനെ ആണോ അതുപോലെ തന്നെ സ്വീകരിച്ച ആളാണ് ഭർത്താവ് എന്ന് കല്ല്യാണ സമയത്തു താരം പറഞ്ഞിരുന്നു. താനും ഭർത്താവും ഭക്ഷണ പ്രിയരാണെന്ന് മഞ്ജിമ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇടവേളകളിലൊക്കെ ഫുഡ് എസ്‌പ്ലോർ ചെയ്യാൻ പോകാറുമുണ്ട് ഞങ്ങൾ, താര സുന്ദരി പറഞ്ഞു.