Latest News
മണിപ്പൂർ: ഇടത്-വലത് മുന്നണികള്‍ നടത്തിയ വ്യാജപ്രചരണം ക്രൈസ്തവ സമൂഹം തള്ളി -കെ.സുരേന്ദ്രന്

തിരുവനന്തപുരം . മണിപ്പൂരിന്റെ പേരില്‍ കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ നടത്തിയ വ്യാജപ്രചരണം ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞെന്ന് ബിജെപി സംസ്ഥാന ന്യൂനപക്ഷ നേതൃയോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മണിപ്പൂരില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ഗോത്രവര്‍ഗകലാപമാണെന്നും സംസ്ഥാനത്തെ സിപിഎം സെക്രട്ടറിക്ക് പോലും സമ്മതിക്കേണ്ടി വന്നു. വിദ്വേഷ പ്രചരണങ്ങളില്‍ വശംവദരാകാതെ സത്യം തുറന്നു പറഞ്ഞ ക്രൈസ്തവ പുരോഹിതരോട് ബിജെപി നന്ദി പറയുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിച്ച 1993 ല്‍ 16 മാസം നീണ്ടു നിന്ന കലാപത്തില്‍ 750 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ആഭ്യന്തര സഹമന്ത്രി മാത്രമാണ് പാര്‍ലമെന്റില്‍ ഇതേപ്പറ്റി അന്ന് സംസാരിച്ചത്. എന്നാല്‍ ഇക്കുറി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മണിപ്പൂരില്‍ ദിവസങ്ങളോളം താമസിച്ച് സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയുണ്ടായി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ കള്ളത്തരങ്ങള്‍ പൊളിച്ചു.
മണിപ്പൂരില്‍ നിന്നും ഇപ്പോള്‍ സമാധാനത്തിന്റെ വാര്‍ത്തകള്‍ മാത്രമാണ് പുറത്ത് വരുന്നത്. പുതുപ്പള്ളിയില്‍ മണിപ്പൂരിന്റെ പേരില്‍ വലിയതോതില്‍ വിദ്വേഷ പ്രചരണം നടത്തുകയാണ് കോണ്‍ഗ്രസും സിപിഎമ്മും ചെയ്യുന്നത്. ജനങ്ങള്‍ ഈ ഒക്കചങ്ങായിമാരുടെ വ്യാജപ്രചരണത്തിന് വോട്ടിലൂടെ മറുപടി പറയുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെ.ആര് പദ്മകുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ ഡോ.അബ്ദുള്‍ സലാം, ദേശീയ സെക്രട്ടറി നോബിള്‍മാത്യു, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോസഫ് പടമാടന്, ബിജു മാത്യു, ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സുമിത്ത് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ