Latest News

മഹാഭാരതം എഴുതിയത് മുസ്ലീം കവിയെന്ന വിവാദ പരാമർശവുമായി മമത ബാനർജി

Published

on

കൊൽക്കത്ത . ഇന്ത്യൻ ഇതിഹാസം മഹാഭാരതം രചിച്ചത് മുസ്ലീം കവിയെന്ന വിവാദ പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ നിന്നുള്ള കവി കാസി നസ്റുൽ ഇസ്ലാമാണ് മഹാഭാരതം എഴുതിയതെന്നാണ് മമത നടത്തിയിരിക്കുന്ന വിവാദ പരാമർശം. ടിഎംസിയുടെ സ്ഥാപക ദിന പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് മമത ഇത്തരമൊരു പരാമർശം നടത്തിയിരിക്കുന്നത്.

‘വിദ്യാഭ്യാസം ഉള്ളത് കൊണ്ട് മാത്രം ഒരു വ്യക്തിയെ കുറിച്ച് പഠിക്കാൻ കഴിയില്ല. എല്ലാ മഹാന്മാരും ഐക്യത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഹൃദയവിശാലത വേണം. നമ്മുടെ മഹാന്മാർ എഴുതിയത് വായിച്ച് മനസ്സിലാക്കണം. രവീന്ദ്രനാഥും നസ്റുലും വിവേകാനന്ദനും പറഞ്ഞത് വായിക്കണം. മഹാഭാരതം എഴുതിയത് നസ്റുൽ ഇസ്ലാമാണ്’ മമത ബാനർജി പറഞ്ഞു.

മമതയുടെ പരാമർശത്തിനെതിരെ രംഗത്ത് വന്ന ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ‘മമത ബാനർജി ചരിത്രസംഭവങ്ങളെ വളച്ചൊടിക്കുന്നത് പതിവാണ്. മുഖ്യമന്ത്രിയുടെ പൊതുവിജ്ഞാനം ശരിക്കും മോശമാണെന്ന് എല്ലാവർക്കും അറിയാം അതിനാൽ ആർക്കും ദേഷ്യം തോന്നില്ല. എന്നാൽ ഇപ്പോൾ ഹിന്ദു മതവുമായി ബന്ധപ്പെട്ട വസ്തുതകളെ വളച്ചൊടിക്കുന്ന പ്രവണത വർദ്ധിച്ചിരിക്കുന്നു. 2023 ജൂലായ് 4-ന് ഒരു ടിവി അഭിമുഖം നൽകുന്നതിനിടെ, താരകേശ്വര്, കാളിഘട്ട്, ദക്ഷിണേശ്വരം തുടങ്ങിയ പുണ്യക്ഷേത്രങ്ങളും മറ്റ് ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളും മമത സർക്കാരാണ് നിർമ്മിച്ചതെന്നു വരെ പറയുകയുണ്ടായി.’

ഇപ്പോഴാവട്ടെ, മഹാഭാരതം എഴുതിയത് കാസി നസ്റുൽ ഇസ്ലാമാണെന്ന് പറയുന്നു. ഭഗവാൻ വേദവ്യാസ മഹർഷിയാണ് മഹാഭാരതത്തിന്റെ രചയിതാവെന്ന് മമതയ്‌ക്ക് നന്നായി അറിയാമെന്ന് കരുതുന്നു, എന്നാൽ കാസി നസ്റുൽ ഇസ്ലാമാണ് മഹാഭാരതത്തിന്റെ രചയിതാവെന്ന് ബോധപൂർവം സ്ഥാപിക്കുകയാണ്’സുവേന്ദു അധികാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version