Entertainment
സുകുമാരന്റെ സമ്പാദ്യ ശീലം മല്ലികക്ക് കരുത്തായി
എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന നടനാണ് സുകുമാരൻ. അഭിനയരംഗത്ത് തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കെരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ചെറുപ്പത്തിൽ തന്നെ നടി മല്ലിക സുകുമാരന് ഭർത്താവിനെ നഷ്ടപ്പെട്ടു. അന്ന് ഇന്ദ്രജിത്തും പൃത്ഥിരാജ് ഉം കുട്ടികളാണ്. പറക്കമുറ്റാത്ത കുട്ടികളെ കൊണ്ട് മല്ലികക്ക് ഒരിക്കലും കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. സുകുമാരൻ തന്റെ വിയോഗം മുൻകൂട്ടി കണ്ട പോലെ ഊട്ടിയിലും മറ്റും വസ്തു വകകൾ വാങ്ങിയിട്ടിരുന്നു.
കുടുംബത്തിന് അതുകൊണ്ട് ഒരിക്കലും ബുദ്ധി മുട്ടേണ്ടി വന്നില്ല. പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് ഇന്ദ്രജിത്തും പൃത്ഥിരാജും സിനിമയിൽ എത്തുന്നത്. പടയണി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ചായിരുന്നു തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളിൽ നായക വേഷങ്ങളിൽ അഭിനയിച്ചു. നെഗറ്റീവ് ഷെയ്ടുള്ള റോളുകളും തനിക്ക് ചേരുമെന്ന് തെളിയിച്ചതോടെ മലയാള സിനിമയിൽ പുതിയൊരിടം കണ്ടെത്തുകയായിരുന്നു ഇന്ദ്രജിത്ത്.
മീശമാധവനിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രം ഈപ്പൻ പാപ്പച്ചിയെ ആരും മറക്കില്ല. അത് അച്ഛന്റെ മകൻ എന്ന പേര് നേടി കൊടുക്കുകയായിരുന്നു. അച്ഛന് നല്ലൊരു സമ്പാദ്യ ശീലം കൈമുതലായുണ്ടെന്ന് അഭിപ്രായപ്പെടുകയാണ് ശാന്തിവിള ദിനേശൻ.’മലയാള ചലച്ചിത്ര നായകന്മാരിൽ സമ്പന്നനായിരുന്നത് സുകുമാരനാണ്. സുകുവേട്ടൻ ഒരു രൂപ കളഞ്ഞിട്ടില്ല. ഒരു രൂപ പോലും സിനിമയിൽ നിന്നും കിട്ടാനില്ല. ചെയ്ത സിനിമകൾ നഷ്‌ടമല്ല. ഇരകൾ നഷ്‌ടമാണോ എന്ന് ചോദിച്ചാൽ, ചിലവായ പണം തിരികെ ലഭിച്ച സിനിമയാണ്.’ 300 രൂപക്ക് നാടകത്തിൽ അഭിനയിച്ചയാൾ 30000 ലേക്കും പിന്നീട് 3 ലക്ഷം വളക്കുകയായിരുന്നു.
അച്ഛന്റെ അതേ നിലവാരത്തിൽ തന്നെ മക്കളും ഉയർന്നു. നന്ദനം എന്ന ആദ്യ ചിത്രം തന്നെ പൃത്ഥി രാജിനെ ശ്രദ്ധേയനാക്കി . അനന്തഭദ്രം, വാസ്തവം, ക്ലാസ്മേറ്റ്സ് എന്ന ചിത്രങ്ങളിലൂടെ യുവ നായകൻമാരിലൊരാളായി പൃത്ഥി മാറി. അഭിനയത്തിൽ മാത്രം ഒതുങ്ങാതെ നിർമ്മാണത്തിലും, ഗായകനായും കഴിവ് തെളിയിച്ചു. അമ്മ മല്ലികക്കൊപ്പം അഭിനയിക്കാനും രണ്ടു മക്കൾക്കും അവസരം കിട്ടി. കുഞ്ഞമ്മിണീസ് എന്ന ചിത്രത്തിൽ ഇന്ദ്രജിത്താണ് അമ്മക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. പൃത്ഥി രാജ് അമ്മക്കൊപ്പം അഭിനയിച്ച ഒടുവിലത്തെ ചിത്രമാണ് അൽ ഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ്.