Entertainment
‘സിനിമയോടെനിക്ക് ആർത്തി തന്നെ, തലക്കനമല്ല അത്’ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി
മലയാള സിനിമ തറവാട്ടിലെ വലിയേട്ടനെ എല്ലാവർക്കുമറിയാം. മൂന്നു പതിറ്റാണ്ടു പിന്നിടുന്ന അഭിനയ ജീവിതമാണ് അദ്ദേഹത്തിന്റേത്. പറഞ്ഞു വരുന്നത് മാറ്റാരെയും കുറിച്ചല്ല സാക്ഷാൽ മമ്മൂട്ടിയെ കുറിച്ചാണ്. സിനിമയോട് അദ്ദേഹത്തിന് ഈ പ്രായത്തിലും ആർത്തി ആണ് എന്നാണ് പറയുന്നത്. എന്നാൽ അടുത്തിടപഴകാൻ പാകത്തിൽ സൗമ്യനല്ല താരം എന്നാണ് പലരും പറയുന്നത്. ചോദിക്കുന്നതിനെല്ലാം കയർക്കുകയായിരിക്കും അദ്ദേഹം. ദേഷ്യക്കാരനാണെന്ന് ഇഷ്ടമുള്ളവർ വരെ പറഞ്ഞിട്ടുണ്ട്.
അദേഹത്തിന്റെ തലക്കനം കാരണമാണങ്ങനെ എന്നൊക്കെ ദുഷിപ്പ് പറയുന്നവരുമുണ്ട്. കണ്ണൂർ സ്ക്വാർഡ് ആണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപെട്ടു മമ്മൂക്ക ഒരു ഇന്റർവ്യൂ നൽകിയിരുന്നു. അതിൽ സ്വന്തം ദേഷ്യത്തെ കുറിച്ചു അദ്ദേഹം തന്നെ തുറന്നു പറയുന്നുണ്ട്. രണ്ടു കാര്യങ്ങളാണ് അദ്ദേഹമിപ്പോൾ പറയുന്നത്. ഒന്ന് സിനിമയോട് തനിക്കുള്ള അടങ്ങാത്ത ആഗ്രഹം. രണ്ടാമത്തേത് തനിക്കു തലക്കണമാണ് എന്ന് പറഞ്ഞു നടക്കുന്നവരെ കുറിച്ച്.
‘എനിക്ക് സിനിമ എന്നാല്‍ ഭ്രാന്തായിരുന്നു. ഇപ്പോഴും അതെ. സിനിമയെ ഒരുപാട് മോഹിച്ച്, ആഗ്രഹിച്ചാണ് ഞാന്‍ സിനിമയിലെത്തിയത്. അതുകൊണ്ട് മലയാള സിനിമയ്ക്ക് എന്നെ തട്ടിക്കളയാന്‍ കഴിയില്ല. എന്നെ പോലെ സിനിമയെ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഇപ്പോഴുമുണ്ടാവും. പക്ഷെ ആഗ്രഹിച്ചാല്‍ മാത്രം പോര, അതിന് വേണ്ടി കഷ്ടപ്പെടുകയും വേണം. ആഗ്രഹത്തിന്റെ പുറത്ത്, ഭാഗ്യം കൊണ്ട് ഒരു സിനിമ കിട്ടിയേക്കാം. പക്ഷെ നിലനിന്ന് പോകുക എന്നതാണ് ഏറെ ശ്രമകരം. അതിന് കഷ്ടപ്പെടുക തന്നെ വേണം’ മമ്മൂട്ടി പറയുന്നു.
‘യാതൊരു ക്വാളിഫിക്കേഷനും ഇല്ലാതെ നിലനിന്നു പോകാന്‍ പറ്റുന്ന ഇന്റസ്ട്രിയാണ് സിനിമ എന്നാണ് പലരുടയും ധാരണ. പക്ഷെ അതല്ല. ഒരേ സമയം നമ്മള്‍ രണ്ട് വ്യക്തികളാകണം. ഒരു കഥാപാത്രമായി മാറുമ്പോള്‍, നമ്മള്‍ യഥാര്‍ത്ഥ നമ്മളെ മാറ്റി വച്ച്, ആ കഥാപാത്രത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളണം. ശരീരം കൊണ്ടും മനസ്സുകൊണ്ടും അതായി തീരണം. ദേഷ്യവും സ്‌നേഹവും എല്ലാം ആക്ഷന്‍ – കട്ട് പറയുന്നതിനുള്ളില്‍ വന്ന് പോകണമെങ്കില്‍ അഭിനയത്തോട് അത്രയും ഡെഡിക്കേറ്റഡ് ആയിരിക്കണം. കഥാപാത്രത്തെ അത്രയും ഉള്‍ക്കൊള്ളണം. ഞാന്‍ ഗ്ലിസറിനിട്ട് അഭിനയിച്ചിട്ട് 25 വര്‍ഷങ്ങളായി. അനുഭവമാണിത്.’ മമ്മൂട്ടി പറഞ്ഞു.
കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ടു ചെയുമ്പോൾ ചെലപ്പോ ബി പി വരും. 25 വർഷമായി ഗ്ലിസറിൻ ഇടാതെയാണ് കരയുന്നത്. കഥാപാത്രമായി ഇരിക്കുമ്പോൾ ചിലർ ആവശ്യമില്ലാതെ മിണ്ടാൻ വരും. അപ്പോൾ ചെറിയ രീതിയിൽ ഞാൻ ദേഷ്യപ്പെടും അതിനെയാണ് തലക്കണമെന്നൊക്കെ ആളുകൾ വിളിക്കുന്നത്, മമ്മൂട്ടി പറഞ്ഞു.