Latest News
മലയാള സിനിമയിലെ സിംഹമായി മരക്കാർ
മലയാള സിനിമ അന്താരാഷ്ട്ര നിലവാരമുള്ള സിനിമകളിലൂടെ ഇന്ന് ലോക ശ്രദ്ധ നേടുമ്പോൾ ചെറുതും വലുതുമായ മികച്ച സിനിമകളിലൂടെ ഒരു പാൻ ഇന്ത്യൻ സ്വഭാവത്തിൽ എത്തി നിൽക്കുകയാണ് ഇന്ന് മലയാളം സിനിമ ഇൻഡസ്ട്രി. സ്ഥിരമായി പിൻ തുടർന്ന് വന്നിരുന്ന വാണിജ്യ ഫോർമുലകളിൽ നിന്നും മടുപ്പിക്കുന്ന കഥ പരിസരങ്ങളിൽ നിന്നുമെല്ലാം മാറി മലയാള സിനിമ റിയലിസ്റ്റിക് സിനിമകൾക്കൊപ്പം മികച്ച ആസ്വാദനം കൂടി തരുന്ന രീതിയിൽ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ മലയാളത്തിന്റെ വാണിജ്യ സാദ്ധ്യതകൾ കൂടി വളർന്നിരിക്കുകയാണ്. ഇന്ന് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും മലയാള സിനിമക്ക് വലിയ മാർക്കറ്റ് ആണ് ഇന്നുള്ളത്. അത് ഒന്ന് കൂടി ഊട്ടി ഉറപ്പിക്കുകയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം.
നമുക്ക് അറിയാം മലയാളത്തിലെ തന്നെ ഏറ്റവും വലിയ സിനിമ ആയി ഒരുങ്ങുന്ന ചിത്രം 100 കോടി ബഡ്‌ജക്റ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. പത്ത് വർഷം മുൻപ് വെറും പത്തു കോടിക്കു സിനിമ നിർമ്മിച്ചാൽ അത് തിരിച്ചു പിടിക്കാൻ പറ്റാത്ത മലയാളം സിനിമ ഇന്ന് 100 കോടിയുടെ ചിത്രം അനായാസ മായി നിർമ്മിക്കുമ്പോൾ അത് കാണിച്ച് തരുന്നത് മലയാള സിനിമ വാണിജ്യ പരമായി കൈവരിച്ച വലിയ നേട്ടവും ഇന്ത്യക്ക് പുറത്തുള്ള വലിയ മാർക്കറ്റുമാണ്. ഒരുപക്ഷെ മരക്കാർ എന്ന ചിത്രം പോസിറ്റീവ് റിപോർട്ടോടെ വലിയ വാണിജ്യ വിജയമായാൽ മലയാള സിനിമ തന്നെ മരക്കാരിനു മുൻപും ശേഷവും എന്നറിയപ്പെടും. പുറത്തിറങ്ങിയ ട്രൈലെർ തന്നെ സിനിമയുടെ സാങ്കേതിക മികവ് സൂചിപ്പിക്കുന്നതാണ്. പണ്ട് നമ്മൾ ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം കണ്ട ദൃശ്യ മികവാണ് മരക്കാരിലൂടെ മലയാളികൾക്ക് ലഭിക്കാൻ പോകുന്നത്. ഇത്തരത്തിൽ ഉള്ള മികച്ച സിനിമകൾ മലയാളത്തെ കലാപരമായും വാണിജ്യപരമായും ഉയർത്തുകയാണ്. എത്ര വലിയ തുകയും മലയാള സിനിമയിൽ ഇൻവെസ്റ്റ് ചെയ്യാൻ നിർമ്മാതാക്കൾക്ക് മടി ഇല്ലാതാകുന്നു. പുലിമുരുഗനും, ലൂസിഫറും പോലുള്ള ചിത്രങ്ങളുടെ ബ്രഹ്മാണ്ഡ വിജയവും, ഇന്ത്യക്ക് പുറത്തും കേരളത്തിന് പുറത്തുമുള്ള സ്വീകാര്യതയും മരക്കാർ പോലുള്ള ചിത്രങ്ങൾ കേരളത്തിലും സംഭവിക്കുവാൻ പ്രചോദനം ആയിട്ടുണ്ട് എന്നതിൽ സംശയമില്ല
മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി തെലുങ്കു, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ഇതിനോടകം തന്നെ അമിതാഭ് ബച്ചൻ ഉൾപ്പെടെ ഉള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങൾ മരക്കാർ എന്ന സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു കഴിഞ്ഞു. കേരളം എന്ന ചെറിയ സംസ്ഥാനത്ത് നിന്നും പാൻ ഇന്ത്യൻ ഇമേജിലേക്കു മാറി കഴിഞ്ഞിരിക്കുന്നു മലയാള സിനിമ. മോഹൻലാൽ എന്ന താരത്തിനുള്ള വലിയ മാർക്കറ്റും ഇവിടെ എടുത്ത് പറയേണ്ടതാണ്. ദൃശ്യത്തിലൂടെയും പുലിമുരുഗനിലൂടെയും ലൂസിഫറിലൂടെയുമെല്ലാം ആ മാർക്കറ്റ് അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നു എന്ന് പറയാം. ഏതാണ്ട് രണ്ടു വർഷത്തിന് മുകളിൽ ആയുള്ള ചിത്രികരണത്തിനു ശേഷമാണ് മരക്കാർ ഇന്ന് പൂർത്തിയായി ഇരിക്കുന്നത്. വാണിജ്യ ഘടകങ്ങൾക്ക് ഉപരി കലാപരമായും സിനിമ മികച്ചു നിൽക്കും എന്ന് പ്രതീക്ഷിക്കാം. പ്രിയദർശൻ എന്ന സംവിധായകൻ തന്നെയാണ് അതിനു കാരണം. സാങ്കേതിക വിദ്യ ഇത്ര പോലും പുരോഗമിക്കാത്ത കാലത്ത് തേന്മാവിൻ കൊമ്പത്തും, കാലാപാനിയും പോലുള്ള മികച്ച ദൃശ്യാനുഭവം ഒരുക്കിയ പ്രിയൻ മരക്കാരിലും ഒരുക്കി വച്ചിരിക്കുന്നത് ഈ ദൃശ്യ വിസ്മയം തന്നെ ആയിരിക്കും.
ഇതിനോടകം തന്നെ എല്ലാ ഭാഷകളിലും പുറത്തിറങ്ങിയ സിനിമയുടെ ട്രൈലെർ റെക്കോർഡ് കാഴ്ചക്കാരോടെ മുന്നേറുകയാണ്. മാർച്ച് 26 ന് തിയേറ്ററുകളിൽ എത്തുന്ന സിനിമ ആൻ്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. ഒടിയന്റെ ആദ്യ ദിന കളക്ഷൻ ഉൾപ്പെടെ നിരവധി റെക്കോർഡുകൾ ആയിരിക്കും ചിത്രം സൃഷ്ടിക്കാനും തകർക്കാനും പോകുന്നത്. അതുകൊണ്ട് തന്നെ എല്ലാ സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുകയാണ് ഈ ബ്രഹ്‌മാണ്ഡ സിനിമയ്ക്കായി. ഏത് രീതിയിൽ പരിഗണിച്ചാലും വളരെ പോസറ്റീവ് ആയ മാറ്റങ്ങൾ ആണ് മലയാള സിനിമയിൽ കണ്ടു വരുന്നത്. വളരുന്ന മലയാള സിനിമകൾ തേടി വിദേശികൾ വരെ എത്തുന്ന സ്ഥിതി ആണ് ഇന്നുള്ളത്. നല്ല മാറ്റത്തിനൊപ്പം ഇനിയും മികച്ച സിനിമകൾ മലയാളത്തിൽ ഉണ്ടാവട്ടെ, ഇനിയും മലയാള സിനിമയുടെ വാണിജ്യ സാധ്യതകൾ വളരട്ടെ…. !!!