Culture
മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തില്‍ ദേവലോകത്തിന്റെ ആധാരശിലാസ്ഥാപനം നടന്നു
നെയ്യാറ്റിന്‍കര . മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ദേവലോകത്തിന്റെ ആധാരശിലാ സ്ഥാപനകര്‍മം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ കാര്‍മികത്വത്തില്‍ നടന്നു. ശ്രീകോവിലിനുള്ളില്‍ ശിവപാര്‍വതിമാരുടെ തിരുനടയില്‍ പഞ്ചലോഹ കൂര്‍മത്തോട് കൂടിയുള്ള ആധാരശില പൂജിച്ച് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ കാര്‍മികത്വത്തില്‍ ഭക്തജനങ്ങളുടെ അകമ്പടിയോടു കൂടിയാണ് കല്ലിടല്‍ കര്‍മം നടന്നത്.
മഹാശിവലിംഗത്തിനും അഷ്ടലക്ഷ്മി മണ്ഡപത്തിനും സമീപമായി പുതുതായി നിര്‍മിക്കുന്ന ദേവലോകത്തിന്റെ നിര്‍ദിഷ്ട സ്ഥാനത്ത്ആചാരവിധി പ്രകാരമാണ് കല്ലിടല്‍ നടന്നത്. തുടര്‍ന്ന് കോവളം എംഎല്‍എ എം. വിന്‍സന്റിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ അരുവിപ്പുറം ക്ഷേത്ര മഠാധിപതിയും ശിവഗിരി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. പുതുപ്പള്ളി നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യയില്‍ എല്ലാ മതവിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്നത് ലിഖിതമായ നിയമമാണെന്നും, ആചാരാനുഷ്ടാനങ്ങള്‍ മതവിശ്വാസങ്ങളുടെ ഭാഗമായതിനാൽ തന്നെ അത് സംരക്ഷിക്കപ്പെടുക തന്നെ ചെയ്യണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി എല്ലാ വിശ്വാസികള്‍ക്കും ആരാധന നടത്തുന്നതിനുള്ള അന്തരീക്ഷമാണ് ഈ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്നതെന്നത് പ്രശംസനീയമാണെന്നും ചാണ്ടി ഉമ്മന്‍ പറയുകയുണ്ടായി.
അരുവിപ്പുറം ക്ഷേത്രത്തിലെ സ്വാമി വേദാനന്ത, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം, തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആശാനാഥ്, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാര്‍ജുനന്‍, ചെങ്കല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് അജിത്കുമാര്‍, ബിജെപി ദേശീയ സമിതി അംഗം ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോജിന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, ഹിന്ദു ഐക്യവേദ്യ ജില്ലാ ജനറല്‍ സെക്രട്ടറി അറപ്പുര ബിജു, ബിജെപി സംസ്ഥാനസമിതിയംഗം രഞ്ജിത്ത് ചന്ദ്രന്‍, നെയ്യാറ്റിന്‍കര ജയചന്ദ്രന്‍നായര്‍, ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരം, ക്ഷേത്ര ട്രസ്റ്റ് കമ്മറ്റിയംഗം വൈ. വിജയന്‍, കമ്മറ്റിയംഗം ഓലത്താന്നി അനില്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം
ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Entertainment2 years agoസെന്സര് ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള് പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

