Entertainment

ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി, പ്രജകളാണ് ഇന്ന് രാജാക്കന്മാർ – മമ്മൂട്ടി

Published

on

ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് മഹാബലിയാണെന്ന് നടൻ മമ്മൂട്ടി. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്നും മനസ് കൊണ്ടും സ്നേഹം കൊണ്ടും നമുക്ക് ഒരേ പോലെയാകാമെന്നും മമ്മൂട്ടി പറഞ്ഞു. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

‘രാജഭരണം പോയി, ഇന്ന് പ്രജകളാണ് രാജാക്കന്മാർ. നമ്മൾ പ്രജകളാണ് ഇപ്പോൾ സർവാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നത്. വലിയൊരു ജനാധിപത്യ കാലഘട്ടത്തിൽ നമ്മൾ ജീവിക്കുമ്പോൾ ഈ ആഘോഷം പൂർണമായും ജനങ്ങളുടേതാണ്. മനുഷ്യരെ എല്ലാവരെയും ഒന്നു പോലെ കാണുക എന്ന സങ്കൽപ്പം ഈലോകത്ത് മറ്റെങ്ങുമുള്ളതായി നമുക്കറിയില്ല’ മമ്മൂട്ടി പറഞ്ഞു.

‘അത്താഘോഷ പരിപാടിയിൽ ഞാൻ അതിഥിയായി എത്തുന്നത് ഇത് ആദ്യമായാണ്. ഞാൻ ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിനു മുൻപ് അത്തം ഘോഷയാത്രയിൽ വായ്‌ നോക്കി നടന്നിട്ടുണ്ട്. അന്നും അത്താഘോഷത്തിൽ പുതുമയും അത്ഭുതവും തോന്നിയിരുന്നു. ഇന്നും ആ പുതുമയും അത്ഭുതവും മാറിയിട്ടില്ല. ഏതു സങ്കൽപ്പത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലായാലും അത്തം നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷമാണ്’ മമ്മൂട്ടി പറഞ്ഞു. തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തൃപ്പൂണിത്തുറയിൽ നാടൻ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി നീങ്ങിയ ഘോഷയാത്ര നേരിൽ കാണാൻ ആയിരങ്ങൾ ഒത്തുകൂടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version