Culture

ഗുരുവായൂരിൽ 30ന് മഹാ ഗോപൂജ, ഇളയരാജയും യെഡിയൂരപ്പയും പങ്കെടുക്കും

Published

on

ഗുരുവായൂർ . അഷ്ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ഓഗസ്റ്റ് 30ന് രാവിലെ 10ന് മഹാ ഗോപൂജ നടക്കും. ക്ഷേത്രം തീർഥക്കുളത്തിന്റെ വടക്കുഭാഗത്ത് ആണ് മഹാ ഗോപൂജ അവിട്ടം നാളിൽ നടക്കുക. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ മഹാ ഗോപൂജ ഉദ്ഘാടനം ചെയ്യും. കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

മഹാ ഗോപൂജയുടെ ഭാഗമായി 108 പശുക്കളെ ആണ് അന്ന് പൂജിച്ച് ആരാധിക്കുന്നത്. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മൂകാംബിക തന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ എന്നിവർ ആചാര്യന്മാരായിട്ടാണ് ചടങ്ങുകൾ. ഭക്തജനങ്ങൾക്ക് പൂജ ചെയ്യാൻ അവസരം ഒരുക്കുമെന്ന് ഭാരവാഹികളായ ഡോ. കെ.കെ.സുരേന്ദ്രനാഥ കൈമൾ, കെ.എം.പ്രകാശൻ, ബാബുരാജ് കേച്ചേരി, എം.എസ്.രാജൻ, മാധവദാസ് എന്നിവർ അറിയിച്ചിട്ടുണ്ട്.

10ന് രാവിലെ 9.30ന് കിഴക്കേനടയിൽ നിന്ന് പശുക്കളെ അലങ്കരിച്ച് വാദ്യഘോഷങ്ങൾ, താലപ്പൊലി, കൃഷ്ണ വേഷങ്ങൾ, ഗോപികാനൃത്തം, ഉറിയടി, ഭജന സംഘം എന്നിവയുടെ അകമ്പടിയോടെ പൂജാ സ്ഥലത്തേക്ക് ആനയിക്കും. തുടർന്ന് അഷ്ടമിരോഹിണി വരെ വിവിധ പ്രദേശങ്ങളിൽ ഗോപൂജകൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version