Latest News
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രതികൂല അഭിപ്രായം പറയുന്നത് അപകീർത്തികരമല്ലെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ . ഗൂഗിൾ റിവ്യു പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രതികൂലമായ വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് സേവനദാതാവിനെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഓൺലൈൻ പ്ലാറ്റ് ഫോമുകളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്ത് കാണിച്ചു കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
എസ്. കീർത്തിഗ, പിതാവ് വി. സെന്തിൽ എന്നിവർക്കെതിരായ ക്രിമിനൽ മാനനഷ്ട കേസ് തള്ളിക്കൊണ്ട് കോയമ്പത്തൂരിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് അഡ്വ. വി പി സാരഥി നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. തന്നിൽ നിന്ന് ചില നിയമ സേവനങ്ങൾ കീർത്തിഗ പ്രയോജനപ്പെടുത്തിയെന്നും തുടർന്ന് ഗൂഗിൾ റിവ്യൂവിൽ തനിക്കെതിരെ പ്രതികൂലമായ റിവ്യൂ പോസ്റ്റ് ചെയ്തെന്നും അത് അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും ആയിരുന്നു സാരഥി ഹർജിയിൽ ആരോപിച്ചിരുന്നത്.
‘ഇന്റർനെറ്റ് എന്നത് ഒരു സ്വതന്ത്ര പ്ലാറ്റ്‌ഫോമാണ്, അത് ആവിഷ്‌കാരത്തിന്റെയും ആശയവിനിമയത്തിന്റെയും ഒരു പ്രധാന മാർഗമാണ്. ലഭിച്ച സേവനങ്ങളെക്കുറിച്ച് ഗൂഗിൾ റിവ്യൂവിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് സേവനദാതാവിനെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമല്ല’ ജസ്റ്റിസ് വി ശിവജ്ഞാനം പറഞ്ഞു.
ഹരജിക്കാരനായ അഭിഭാഷകനിൽ നിന്ന് തനിക്ക് ലഭിച്ച സേവനങ്ങളെക്കുറിച്ചാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചതെന്നും, അദ്ദേഹം നൽകിയ സേവനങ്ങൾ തൃപ്തികരമല്ലെന്നും കുറ്റാരോപിതർ കോടതിയിൽ വാദിക്കുകയുണ്ടായി. ഗൂഗിൾ റിവ്യൂ പേജിൽ തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തത് ഹർജിക്കാരൻ ആരോപിക്കുന്നത് പോലെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമല്ല, അതേസമയം കീർത്തിഗയുടെ പരാമർശം ഹർജിക്കാരന്റെ – അഭിഭാഷകന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ മാപ്പ് പറയുന്നെന്നും യുവതിയുടെ പിതാവ് വി. സെന്തിൽ വ്യക്തമാക്കി. തുടർന്ന് മാനനഷ്ടക്കേസ് നിലനിൽക്കുന്നതല്ലെന്ന് കാണിച്ച് കോടതി ഹർജി തള്ളി.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്സര് ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള് പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

