Latest News
ചന്ദ്രയാൻ–3 ന്റെ ലാൻഡിങ് ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ
ബെംഗളൂരു . ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ–3 ന്റെ ലാൻഡിങ് ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു. ലാൻഡറിലെ നാല് ഇമേജിങ് ക്യാമറകളിൽ എടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തനാം തുടങ്ങി. റോവറിന്റെ യാത്ര വൈകാതെ ആരംഭിക്കാനിരിക്കുകയാണ്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 3 പേടകം സോഫ്റ്റ് ലാൻഡിങ് നടത്തിയതോടെ, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് 6.03നാണ് ഇന്ത്യ ചരിത്രനേട്ടം കൈപിടിയിലാക്കുന്നത്. വിക്രം എന്ന ലാൻഡറും പ്രഗ്യാന്‍ എന്ന റോവറും അടങ്ങിയതാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം എന്നതും എടുത്ത് പറയേണ്ടതുണ്ട്.
ഒപ്പം ഒരു പ്രൊപ്പൽഷൻ മൊഡ്യൂളുമുണ്ടായിരുന്നു. ചന്ദ്രയാൻ 2 പേടകത്തിലെ ലാൻഡറിനും റോവറിനും ഇതേ പേരു തന്നെയായിരുന്നു നൽകിയിരുന്നത്. ജൂലൈ 14ന് ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ മാർക്ക് 3 (എൽവിഎം 3) റോക്കറ്റിലേറിയാണ് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയരുന്നത്. പേടകം അന്നുതന്നെ ഭൂമിക്കു ചുറ്റും ഭ്രമണം ആരംഭിക്കുകയായിരുന്നു.