Latest News
പ്രവാസി മലയാളിയുടെ ഭൂമി കയ്യേറി സിപിഎം നേതാവ് കരമന ഹരി നാലുകെട്ടിലേക്ക് വഴിവെട്ടി
പ്രവാസി മലയാളിയുടെ ഭൂമി കയ്യേറി സിപിഎം നേതാവ് സ്വന്തം നാലുകെട്ടിലേക്ക് വഴിവെട്ടി. സംഭവം വിവാദമായപ്പോൾ ‘താൻ മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും അടുത്ത ആളാണെന്നും, തിരുവനന്തപുരത്തെ മന്ത്രി പ്രമുഖനു വേണ്ടിയാണ് ഭൂമി വാങ്ങിയതെന്നും, ഇവിടെ പോലീസും നീതിയും നിയമവും എല്ലാം ഞാന്‍ തന്നെ’എന്നും ഭീക്ഷണി.
തിരുവനന്തപുരത്തെ സിപിഎം നേതാവ് കരമന ഹരിയാണ് കേരളത്തിലെ ഈ സി പി എം ചട്ടമ്പി. കേരളം കൊവിഡ് പിടിയിലമര്‍ന്ന 2020-ല്‍ നടന്ന സംഭവമാണ് വിവാദമായിരിക്കുന്നത്. നേമം വെള്ളായണിയിലെ തന്റെ ഭൂമി കയ്യേറി കരമന ഹരി ജെസിബി ഉപയോഗിച്ച് വഴിവെട്ടി എന്നാണ് പ്രവാസി മലയാളി ഓമനകുട്ടൻ ഉന്നയിക്കുന്ന ആരോപണം. ഒരു ദേശീയ മാധ്യമമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിപിഎം അഖിലേന്ത്യ ആസ്ഥാനത്ത് രാജ്യവിരുദ്ധ കൂട്ടായ്മ, ഡൽഹി പോലീസ് ഗേറ്റ് അടച്ച് പൂട്ടി
ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയില്‍ നിന്നും നാലുകെട്ടടക്കം ഒരേക്കറോളം വരുന്ന സ്ഥലമാണ് സിപിഎം നേതാവ് വാങ്ങുന്നത്. ഈ സ്ഥലത്തേക്ക് വഴിവെട്ടാന്‍ വേണ്ടിയാണ് പ്രവാസിയുടെ ഭൂമിയിൽ കൈയ്യേറ്റം നടത്തിയിരിക്കുന്നത്. കേരത്തിന്റെ ഭരണം കൈയ്യാളുന്നവരുടെ പേരുകൾ പറഞ്ഞു ഭീക്ഷണിപ്പെടുത്തിയാണ് ഈ കൈയ്യേറ്റം നടന്നിരിക്കുന്നത്.
പ്രവാസിയുടെ വലിയ മാവുകളും പ്ലാവുകളും ആഞ്ഞിലിയും ഉള്‍പ്പെടെ ആറോളം മരങ്ങള്‍ ഹരി സഖാവ് വെട്ടി കടത്തി. ലോഡ് കണക്കിന് മണ്ണും എടുത്തു. ഭൂമി നശിപ്പിച്ച് ഇല്ലാതാക്കി. മരം വെട്ടുന്നതും വഴി വെട്ടുന്നതും കണ്ട് അയല്‍ക്കാര്‍ വിവരമറിയിച്ചതോടെയാണ് ചെന്നൈയില്‍ നിന്നും പ്രവാസി തിരുവനന്തപുരത്തെത്തിയത്. അനുനയവും ഭീഷണിയും മാറി മാറി പ്രയോഗിച്ച് പ്രവാസി മലയാളിയെ പിന്നെ കരമന ഹരി നിശ്ശബ്ദനാക്കാൻ നോക്കുകയായിരുന്നു.
താമിർ ജിഫ്രിയുടെ മരണത്തിൽ പോലീസിനെ കുടുക്കാൻ ഫൊറൻസിക് സർജൻ റിപ്പോർട്ട് എഴുതിയെന്ന് പോലീസ്
കണ്ണീരോടെ പ്രവാസിക്ക് പറയാൻ നിരവധി കാര്യങ്ങൾ ഉണ്ട്. കരമന ഹരിയുടെ നടപടികളെ പറ്റി പരാതി കൊടുത്തപ്പോള്‍ മുതല്‍ ഹരിയുടെ ഭീഷണിയുടെ നിഴലിലാണ് പ്രവാസിയുടെ ജീവിതം. തന്റെ ഭൂമിയില്‍ അതിക്രമിച്ച് കയറരുത് എന്ന കോടതി ഉത്തരവ് പോലും ഹരി വലിച്ച് കീറി. ഒരു സംഘം ഗുണ്ടകളും ഹരിയ്ക്ക് ഒപ്പം അപ്പോൾ ഉണ്ടായിരുന്നു. ജീവനില്‍ ഭയമുള്ളതിനാല്‍ ഇപ്പോള്‍ സ്വന്തം സ്ഥലത്ത് കാലുകുത്താന്‍ കഴിയുന്നില്ല. ഹരി സിപിഎം നേതാവായതിനാല്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പരാതി നല്‍കിയപ്പോള്‍ ഗോവിന്ദന്‍ നേരിട്ടിടപെട്ടിട്ടും ഇതേവരെ ഒരു നടപടിയും ഉണ്ടായില്ല. ഗോവിന്ദന്റെ നിര്‍ദ്ദേശമനുസരിച്ച് അന്നത്തെ ജില്ലാ സെക്രട്ടറി ആയിരുന്ന ആനാവൂര്‍ നാഗപ്പന്‍ 24 മണിക്കൂര്‍ കൊണ്ട് സ്ഥലം പഴയ പടിയാക്കി മാറ്റാന്‍ ഹരിയ്ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാൽ പാര്‍ട്ടി കല്‍പ്പനക്ക് പോലും ഹരി പുല്ലു വിലയാണ് കണ്ടത്.
ലഹരി പരിശോധനക്ക് എത്തിയ പൊലീസിനെ ഫോണിൽ വിറപ്പിച്ച് സി പി എം ലോക്കൽ സെക്രട്ടറി
പ്രശ്നം പരിഹരിച്ചോ എന്ന് എം.വി.ഗോവിന്ദന്‍ പ്രവാസിയെ വിളിച്ച് ഒരു തവണ അന്വേഷിച്ചു. തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. ഇതേ തുടര്‍ന്നു സ്ഥലത്തെത്തി പരിശോധന നടത്താന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഏഴു തവണ ആയിട്ടും തഹസീല്‍ദാര്‍ എത്തിയില്ല. പ്രവാസി കാത്ത് നിന്നതൊക്കെ വെറുതെയായി. എല്ലാം ഭരണത്തിന്റെ തണലില്‍ കരമന ഹരി വെട്ടി നിരത്തി. വഞ്ചിയൂര്‍ കോടതിയില്‍ സിവില്‍ കേസും നെയ്യാറ്റിന്‍കര കോടതിയില്‍ ക്രിമിനല്‍ കേസും നല്‍കി പ്രവാസി ഇപ്പോൾ നീതിയ്ക്ക് വേണ്ടി കാത്തുനില്‍ക്കുകയാണ്. തന്റെ ഭൂമി സിപിഎം നേതാവ് കയ്യേറിയതിനെക്കുറിച്ച് പ്രവാസി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.
‘മുഖ്യമന്ത്രി പിണറായിയുടെ കൂടെ യാത്ര ചെയ്യുന്ന ആളാണ്. സിപിഎമ്മിന്റെ എം.വി.ഗോവിന്ദന്‍ മാഷിന്റെയും സ്വന്തം ആളാണ്. ഒരുപാടു മന്ത്രിമാരുമായി ബന്ധവുമുണ്ട്. ഒരു പ്രമുഖ മന്ത്രിയ്ക്ക് വേണ്ടിയാണ് ഭൂമിയും വീടും വാങ്ങിയത്. ഇവിടെ മന്ത്രി ചെയര്‍മാനായി ബോട്ട് ക്ലബ് വരും. അതിന്റെ ഡയറക്ടര്‍ ആക്കാം’ കരമന ഹരി പറഞ്ഞിരുന്നതാണ്.
വാൽകഷ്ണം : നാട് മുഴുവൻ ഇതുപോലെ ഒത്തിരി കരമന ഹരിമാരെ പടച്ചിറക്കണം, ജനത്തെ മുഴുവൻ വെറുപ്പിക്കണം, ദ്രോഹികൾ എന്ന് അവരെക്കൊണ്ട് പറയിപ്പിക്കണം. എന്നിട്ടു ഒരുനാൾ ബംഗാളിലെ പോലെ മൂടും തട്ടി ഓടണം.