Latest News
‘വീണയ്ക്ക് കിട്ടിയ പണത്തിന്റെ യഥാര്‍ത്ഥ തുക അറിഞ്ഞാല്‍ കേരളം ഞെട്ടും’ മാത്യു കുഴല്‍നാടന്‍
മുഖ്യ മന്ത്രി പിണറായി വിജയൻറെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്ത്. കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയും എക്‌സാലോജിക് കമ്പനിയും നിലവില്‍ പുറത്തു വന്നതിനേക്കാള്‍ കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് കുഴല്‍നാടൻ വെട്ടവും ഒടുവിൽ ആരോപിക്കുന്നത്.
‘നിലവിൽ ഒരു കമ്പനിയുടെ കണക്ക് മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. വേറെയും കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടാത്തത് ധാര്‍മ്മികമല്ലാത്തത് കൊണ്ടാണ്. വീണയ്ക്ക് കിട്ടിയ പണത്തിന്റെ യഥാര്‍ത്ഥ തുക അറിഞ്ഞാല്‍ കേരളം ഞെട്ടും. ഒരു കോടി 72 ലക്ഷത്തിന് അപ്പുറം ഒരു പണവും വീണ കൈപ്പറ്റിയിട്ടില്ലെന്ന്, മുഖ്യമന്ത്രിയുടെ മകളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടുള്ള സിപിഎമ്മിന് പറയാനാകുമോ?’ എന്നാണ് മാത്യു കുഴല്‍ നാടന്‍ എം എൽ എ ചോദിച്ചിരിക്കുന്നത്.
പുറത്ത് വന്നിരിക്കുന്നത് ചെറിയ കണക്കുകള്‍ മാത്രമാണെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു. വീണ വിജയന്റെയും കമ്പനിയുടേയും അക്കൗണ്ട് വിവരങ്ങള്‍ എല്ലാം പുറത്തു വിടാന്‍ സിപിഎം തയ്യാറാകണമെന്നും കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കുഴൽനാടൻ ആരോപിച്ചിരിക്കുന്നു.
(വൽകഷ്ണം: മാത്യു കുഴൽ നടന്റെ വാക്കുകളിൽ കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത് എന്നത് ഗൗരവമുള്ള കാര്യമാണ്, വീണ വിജയൻറെ കമ്പനി അത് ചെയ്തിട്ടുണ്ടെങ്കിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രി കൂടിയാണ്)