കരുണയുടെ കരങ്ങള്‍ നീട്ടി കോളിവുഡ്
കൊറോണ വൈറസ് ബാധയെ തുടർന്ന് എല്ലാവരും പൂർണമായും വീടുകളിൽ തന്നെ തുടരണം എന്ന ഗവണ്മെന്റ് നിർദ്ദേശം പൂർണ്ണമായും അനുസരിക്കുമ്പോൾ ബുദ്ധിമുട്ടിൽ ആകുന്നത് സാധാരക്കാർ ആണ്. പ്രേത്യേകിച്ച് ദിവസ വേദനത്തിനും മറ്റും ജോലി ചെയ്യുന്നവർ.
കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടി ഇതുമായി ബദ്ധപ്പെട്ട് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത്തരത്തിൽ ദിവസ വേദനക്കാർക്ക് ബുദ്ധിമുട്ടു ഉണ്ടാകാത്ത മാർഗങ്ങൾ ഗവണ്മെന്റ് തന്നെ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ പതിവ് പോലെ രാജ്യം മുഴുവൻ ഒരു പ്രതി സന്ധിയിൽ നിൽക്കുമ്പോൾ സിനിമ നടൻമാർ കരുണയുടെ കൈകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
തമിഴ് നാട്ടിൽ നിന്നുമാണ് നടൻമാർ ദിവസ വേദനക്കാർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത്. സിനിമ ഷൂട്ടിംഗ് നിർത്തി വച്ചതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്ക് സഹായവുമായാണ് താരങ്ങൾ എത്തിയിരിക്കുന്നത്.
സൂര്യ കാർത്തി സഹോദരന്മാർ പത്തു ലക്ഷം രൂപ സഹായവുമായാണ് രംഗത്ത് വന്നിരിക്കുന്നത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് 10 ലക്ഷം രൂപ ശിവകുമാറും മക്കളായ സൂര്യയും കാര്‍ത്തിയും കൈമാറി.
ഒപ്പം വിജയ് സേതുപതിയും രജനികാന്തും സഹായവുമായി എത്തിയിട്ടുണ്ട്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് രജനികാന്ത് 50 ലക്ഷം രൂപ നല്‍കിയതായും വിജയ് സേതുപതി 10 ലക്ഷം രൂപ നല്‍കിയതായും പിആര്‍ഒ ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. ശിവകുമാര്‍, ശിവകാര്‍ത്തികേയന്‍, പ്രകാശ് രാജ്, പാര്‍ഥിപന്‍, മനോ ബാല എന്നിവരും ഫെഫ്‌സിക്ക് സഹായ ധനം കൈമാറിയിരുന്നു. ഫെഫ്‌സിയുടെ പ്രസിഡന്റ് ആര്‍.കെ സെല്‍വമണി സഹായമഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് താരങ്ങള്‍ സഹായധനം കൈമാറിയത്. തമിഴിന് പുറമെ മറ്റു ഭാഷ നടന്മാരും സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. നടൻ പ്രകാശ് രാജ് തന്റെ പ്രൊഡക്ഷൻ കമ്പനിയിലെ ജോലിക്കാർക്ക് മെയ് മാസം വരെയുള്ള എല്ലാ സാലറി കൊടുത്തു തീർത്തു.
തമിഴില്‍ വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന നിരവധി സിനിമകളുടെ ചിത്രീകരണമാണ് താല്‍ക്കാലികമായി മുടങ്ങി കിടക്കുന്നത്. ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2, വിക്രത്തിന്റെ കോബ്ര, അജിത്തിന്റെ വാലിമൈ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്സി രംഗത്ത് വന്നിരുന്നു. അതേസമയം, തമിഴ്‌നാട്ടില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. 15 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് 524 ഓളം ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്..