Entertainment
കങ്കണ റണാവത്ത് വിവാഹിതയാവുന്നു? സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച
ബോളിവുഡിലെ ശ്രദ്ധേയയായ ബോള്‍ഡ് ഐക്കണ്‍ കങ്കണ റണാവത്ത് വിവാഹിതയാവുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുകയാണ്. വരന്‍ ബിസിനസുകാരനാണെന്നും ഡിസംബറില്‍ വിവാഹനിശ്ചയം ഉണ്ടാവുമെന്ന വാർത്തകളാണ് പ്രചരിച്ചു വരുന്നത്.
ഇപ്പോഴും വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാനാണ് എക്‌സ് പേജില്‍ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ബ്രേക്കിംഗ് ന്യൂസ് 2023 എന്ന് പറഞ്ഞാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 2024 ഏപ്രിലില്‍ ആയിരിക്കും വിവാഹമെന്നും മുന്‍കൂര്‍ ആശംസകള്‍ എന്നും ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്.
കെആര്‍കെയുടെ ട്വീറ്റ് ആയതിനാല്‍ തന്നെ ആരാധകര്‍ സംശയത്തോടെയാണ് ഇതിനെ വിലയിരുത്തുന്നത്. വാര്‍ത്തയില്‍ ഇടം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ? ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നത് എന്ന സംശയമാണ് ആരാധകര്‍ക്ക് ഇപ്പോൾ ഉള്ളത്. കങ്കണ ഇതിനോട് പ്രതികരിക്കുമെന്നും സത്യാവസ്ഥ അപ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂ എന്നുമാണ് സമൂഹമാധ്യമങ്ങളുടെയും ആരാധകരുടെയും വിലയിരുത്തൽ.